TopTop
Begin typing your search above and press return to search.

തെലുഗ് സീരിയല്‍ താരത്തിന്റെ മൃതദേഹം ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തി

തെലുഗ് സീരിയല്‍ താരത്തിന്റെ മൃതദേഹം ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തി

തെലുഗ് സീരിയല്‍ അഭിനേത്രി വിശ്വ ശാന്തിയെ ദുരൂഹ സാഹചര്യത്തില്‍ ഫ്‌ളാറ്റിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഹൈദരാബാദ് യെല്ലാറെഡ്ഡിഗുഡയിലെ എഞ്ചീനിയേഴ്‌സ് കോളനിയിലെ ഫ്‌ളാറ്റില്‍ ആയിരുന്നു ശാന്തി താമസിച്ചിരുന്നത്.

അഞ്ചാം നിലയിലെ ഫ്‌ളാറ്റില്‍ താമസിച്ചിരുന്ന ശാന്തിയെ പുറത്തേക്ക് കാണാതിരുന്നതിനെ തുടര്‍ന്ന് അടുത്ത ഫ്‌ളാറ്റിലെ താമസക്കാര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. എസ് ആര്‍ നഗര്‍ സ്റ്റേഷനില്‍ നിന്നും പൊലീസ് എത്തി അകത്തു കയറി പരിശോധിച്ചപ്പോഴാണ് ശാന്തിയെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തി.

ശാന്തിയുടെ മരണത്തിനു പിന്നിലെ കാരണം ഇതുവരെ വ്യക്തമല്ല. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അവര്‍ ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ പൊലീസിന് കിട്ടിയിട്ടുണ്ട്. അയല്‍ക്കാരെ ചോദ്യം ചെയ്തൂ. ലോക് ഡൗണ്‍ മൂലമുണ്ടായ സാമ്പത്തിക ബുദ്ധിമുട്ട് മൂലം ശാന്തി ആത്മഹത്യ ചെയ്തതാണെന്ന തരത്തില്‍ വാര്‍ത്തകളും പുറത്തു വരുന്നുണ്ട്. സീരിയലുകളില്‍ സപ്പോര്‍ട്ടിംഗ് വേഷങ്ങളായിരുന്നു ശാന്തി ചെയ്തിരുന്നത്. സാമ്പത്തിക പ്രയാസം ഇവര്‍ നേരിട്ടിരുന്നതായി പറയുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തിലൊന്നും യാതൊരു സ്ഥിരീകരണവും പൊലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല.


Next Story

Related Stories