TopTop
Begin typing your search above and press return to search.

സിനിമ പ്രേക്ഷകര്‍ക്ക് ആവേശം പകര്‍ന്ന് ക്രിസ്റ്റഫര്‍ നോളന്‍ ചിത്രം ടെനെറ്റിന്റെ ട്രെയ്‌ലര്‍

സിനിമ പ്രേക്ഷകര്‍ക്ക് ആവേശം പകര്‍ന്ന് ക്രിസ്റ്റഫര്‍ നോളന്‍ ചിത്രം ടെനെറ്റിന്റെ ട്രെയ്‌ലര്‍

ലോകമെമ്പാടുമുള്ള സിനിമ പ്രേക്ഷകരുടെ പ്രിയ സംവിധായകനാണ് ക്രിസ്റ്റഫര്‍ നോളന്‍. അതിനാല്‍ തന്നെ നോളന്റെ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് സിനിമ പ്രേമികള്‍. ഇപ്പോഴിതാ നോളന്റെ പുതിയ സിനിമയായ ടെനെറ്റിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങിയിരിക്കയാണ്. മുംബൈയിലും ചിത്രത്തിലെ ചില രംഗങ്ങള്‍ ചിത്രീകരിച്ചിട്ടുണ്ട്.

രാജ്യാന്തര ചാരവൃത്തിയുടെ കഥ പറയുന്ന സിനിമ ഏഴ് രാജ്യങ്ങളിലായാണ് ചിത്രീകരിച്ചിരിക്കുന്നത്. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തിലാണ് സിനിമ വരുന്നത്. 2020 ജൂലൈ 17 നാണ് ചിത്രം റിലീസിനെത്തുന്നത്. ഹിന്ദി നടി ഡിംപിള്‍ കപാഡിയയും ചിത്രത്തിലുണ്ട്. ഇന്റര്‍സ്റ്റെല്ലാര്‍, ഡണ്‍കിര്‍ക് എന്ന സിനിമകളുടെ ക്യാമറാമാന്‍ ഹൊയ്തി വാന്‍ ഹൊയ്‌തെമയാണ് ടെനെറ്റിന്റെയും ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്.


Next Story

Related Stories