TopTop
Begin typing your search above and press return to search.

മനുഷ്യനും അജ്ഞാത വൈറസും, ' സ്ലൊബോൺ' ഒരു പോസ്റ്റ്-അപ്പോക്കലിപ്റ്റിക് ഡിസാസ്റ്റർ ത്രില്ലർ

മനുഷ്യനും അജ്ഞാത വൈറസും,  സ്ലൊബോൺ ഒരു പോസ്റ്റ്-അപ്പോക്കലിപ്റ്റിക് ഡിസാസ്റ്റർ ത്രില്ലർ

വടക്കൻ ചൈനയിൽ പ്രാവുകളിൽ നിന്നും ഒരു വൈറസ് മനുഷ്യരിലേക്ക് പടരുകയാണ്. വടക്കൻ കടലിലെ ഒരു ദ്വീപിൽ താമസിക്കുന്ന ജനങ്ങള്‍ ഇതിനെക്കുറിച്ച് ഒന്നും ചിന്തിക്കുന്നില്ല. എന്നാൽ ഒരു ദിവസം ബ്രിട്ടീഷ് ദമ്പതികളുടെ മമ്മിയും വഹിച്ചുകൊണ്ടുള്ള ഒരു കപ്പല്‍ ദ്വീപില്‍ ലാന്‍ഡ് ചെയ്യുന്നു. പിന്നീട് അവർ വൈറസ് കൊണ്ടുവന്നതായി പുറത്തുവരുന്നു.

ഇത് കോവിഡ് -19 ൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഒരു കഥയാണെന്ന് തോന്നിയേക്കാം. എന്നാല്‍, കഴിഞ്ഞ വർഷം ചിത്രീകരിച്ച ജർമ്മൻ-ഡാനിഷ് ടി.വി സീരിയല്‍ ആണിത്. സ്ലൊബോൺ എന്നാണ് പേര്. കോവിഡ് മഹാമാരിയുടെ കാലത്താണ് ടിവിയിൽ സംപ്രേഷണം ചെയ്ത് തുടങ്ങുന്നത്. "സ്ലോ ബേൺ" എന്ന പേരില്‍ അറിയപ്പെടുന്ന ഒരു ദ്വീപില്‍ വൈറസ് പിടിമുറുക്കുമ്പോൾ അവിടുത്തെ ജന ജീവിതത്തെ അത് എങ്ങിനെയാണ് ബാധിക്കുന്നതെന്ന് വിശദമായി ചിത്രീകരിക്കുന്ന സീരിയല്‍ ആണിത്.

മാസ്ക് ധരിക്കാനും സാമൂഹിക അകലം പാലിക്കാനും ദ്വീപ് നിവാസികൾക്ക് നിർദ്ദേശം ലഭിക്കുന്നുണ്ട്. ക്വാറന്റൈന്‍ നിയമങ്ങളുണ്ട്. കൂടാതെ വൈറസിന്റെ ഉറവിടം സംബന്ധിച്ച് ധാരാളം ഗൂഡാലോചന സിദ്ധാന്തങ്ങള്‍ പരക്കുന്നുമുണ്ട്. സീരിയലിന്റെ അണിയറ പ്രവര്‍ത്തകര്‍ അതിനെ 'ആധുനിക ഇതിഹാസത്തിലേക്ക് ലയിപ്പിച്ച ഒരു പോസ്റ്റ്-അപ്പോക്കലിപ്റ്റിക് ഡിസാസ്റ്റർ ത്രില്ലർ' എന്നാണ് വിശേഷിപ്പിക്കുന്നത്.

ഒരു കുഞ്ഞന്‍ വൈറസ് നമ്മുടെ നാഗരികതയുടെ നേർത്ത പാളികള്‍ തകര്‍ത്ത് ആധുനിക സമൂഹത്തിനു വരുത്തിതീര്‍ക്കുന്ന കെടുതികളാണ് അനാവരണം ചെയ്യുന്നത്. 'ഈ സീരിയല്‍ നിര്‍ബന്ധമായും കാണണമെന്ന് പ്രേക്ഷകരോട് ഇപ്പോൾ ആവശ്യപ്പെടാൻ കഴിയുമോ എന്നതായിരുന്നു ഞങ്ങള്‍ നേരിട്ട പ്രധാന ചോദ്യം' എന്ന് എഴുത്തുകാരനും സംവിധായകനുമായ ക്രിസ്റ്റ്യൻ അൽവാർട്ട് പറയുന്നു. മാരകമായ ഒരു മഹാമാരിയുണ്ടായാൽ ജർമ്മനി എത്തരത്തിലാണ് അതിനോട് പ്രതികരിക്കുക എന്ന് വൈറോളജിസ്റ്റുകളോടും എമർജൻസി സർവീസ് ഉദ്യോഗസ്ഥരോടുമൊക്കെ ചോദിച്ച് മനസ്സിലാക്കിയാണ് അദ്ദേഹം തിരക്കഥ പൂര്‍ത്തിയാക്കിയത്. ജര്‍മ്മനിയില്‍ കൊവിഡ് ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ച സമയത്താണ് ചിത്രത്തിന്റെ പോസ്റ്റ്‌ പ്രോഡക്ഷന്‍ വര്‍ക്കുകള്‍ ആരംഭിക്കുന്നത്.


Next Story

Related Stories