സുരാജ് വെഞ്ഞാറമൂടും നിമിഷ സജയനും പ്രധാന വേഷത്തിലെത്തുന്ന മലയാള കുടുംബ ചിത്രം 'ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന് /മഹത്തായ ഭാരതീയ അടുക്കള' 15ന് റിലീസ് ചെയ്യും. കേരളത്തില്‍ നിന്നുള്ള ആഗോള മലയാളം ഒടിടി പ്ലാറ്റ്ഫോമായ നീസ്ട്രീമിലൂടെയാകും (www.neestream.com) സിനിമ പ്രദര്‍ശനത്തിനെത്തുക.
'തൊണ്ടി മുതലും ദൃക്സാക്ഷിയും' എന്ന സിനിമക്കുശേഷം സുരാജും നിമിഷയും ഒന്നിക്കുന്നു എന്ന പ്രത്യേകതയും സിനിമക്കുണ്ട്. ജിയോ ബേബി രചനയും സംവിധാനം നിര്‍ഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സാലു കെ തോമസ് ആണ്. എഡിറ്റിംഗ് ഫ്രാന്‍സിസ് ലൂയിസ്. സംഗീതം സൂരജ് എസ് കുറുപ്പ്, മാത്യൂസ് പുളിക്കന്‍. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ നിധിന് പണിക്കര്‍. ഡിജോ അഗസ്റ്റിന്, ജോമോന് ജേക്കബ്, വിഷ്ണു രാജന്, സജിന്‍ എസ് രാജ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. വ്യത്യസ്ത പ്രമേയങ്ങളുമായി വെള്ളിത്തിരയില്‍ എത്തുന്ന യുവസംവിധായകരില്‍ ശ്രദ്ധേയനായ ജിയോ ബേബിയുടെ നാലാമത്തെ ചിത്രമാണ് 'ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍.'
യുഎസ് ആസ്ഥാനമായ നെസ്റ്റ് ടെക്നോളജീസ് കോര്‍പ്പിന്റെ സഹോദര സ്ഥാപനമാണ് നീസ്ട്രീം ക്രിയേഷന്‍സ്. കേരളത്തിലെ പ്രമുഖ ഒടിടി ബില്‍ഡറായ വ്യൂവേ സൊല്യൂഷന്‍സാണ് നീസ്ട്രീമിന്റെ ടെക്നിക്കല്‍ പാര്‍ട്ണര്‍. കേരളത്തില്‍നിന്നുള്ള ഗ്ലോബല്‍ സ്ട്രീമിങ് പ്ലാറ്റ്ഫോമായ നീസ്ട്രീമില്, വര്‍ഷം 40ഓളം സിനിമകളുടെ റിലീസുകള്‍, ഇരുപതോളം വെബ് സീരീസുകള്‍, നിരവധി മലയാളം ലൈവ് ടിവി ചാനലുകള്‍ മറ്റ് വിനോദ പരിപാടികള്‍ എന്നിവയും പ്രേക്ഷകര്‍ക്കായി ഒരുക്കുന്നുണ്ട്.