TopTop
Begin typing your search above and press return to search.

Tiger King: Murder,Mayhem and Madness; അസ്വസ്ഥപ്പെടുത്തുന്നതെങ്കിലും തീര്‍ച്ചയായും കണ്ടിരിക്കണം ഈ വിചിത്രമായ ഡോക്യുമെന്ററി

Tiger King: Murder,Mayhem and Madness; അസ്വസ്ഥപ്പെടുത്തുന്നതെങ്കിലും തീര്‍ച്ചയായും കണ്ടിരിക്കണം ഈ വിചിത്രമായ ഡോക്യുമെന്ററി

ലോകം അടഞ്ഞുകിടക്കുമ്പോള്‍ ഓരോരുത്തരും അവരുടെ ടിവി സെറ്റുകള്‍ക്ക് മുമ്പിലേക്ക് ഞെരുങ്ങുകയാണ്. ഈ സമയത്ത് നിങ്ങള്‍ക്കു വേണ്ടി നെറ്റ്ഫ്‌ളിക്‌സിലെ ഒരു ഷോ നിര്‍ദേശിക്കുകയാണ്; The King: Murder,, Mayhem and Madness. ഒരുകാര്യം, ഇതൊരിക്കലും മാനസികോല്ലാസം നല്‍കുന്ന ഒന്നല്ല, മറിച്ച് അസ്വസ്ഥതപ്പെടുന്നതാണ്. എങ്കില്‍പ്പോലും എല്ലാ തലമുറയില്‍പ്പെട്ടവരെയും ഒരുപോലെ പിടിച്ചിരുത്തുന്ന, നെറ്റ്ഫ്‌ളിക്‌സിലെ ഏറ്റവും ജനകീയമായ ഒരു ഷോ തന്നെയാണിത്. ഈ ലോക് ഡൗണ്‍ കാലത്ത് നെറ്റ്ഫ്‌ളിക്‌സില്‍ ഏറ്റവുമധികം പേര്‍ കാണുന്ന ഷോകളില്‍ ഒന്നാം സ്ഥാനത്ത് ഇതാണന്നും അറിയുക.

കണ്ടുപരിചയമുള്ള ഡോക്യുമെന്ററികളുടെ ഗണത്തില്‍പ്പെടുന്നതല്ല, The King: Murder,, Mayhem and Madness.നിങ്ങള്‍ക്കിത് പലതരത്തിലാണ് അനുഭവേദ്യമാകുന്നത്. ' Wild,Wild Country, Ted Bundy Tapes തുടങ്ങിയ ഡോക്യുമെന്ററികളുടെ വിജയത്തിന് ശേഷം വരുന്ന ടൈഗര്‍ കിംഗിന്റെ വിജയം ലോകം ഇത്തരം ഡോക്യുമെന്ററികളുടെ അഭൂതപൂര്‍വമായ കുതിച്ചുചാട്ടത്തിനു സാക്ഷ്യം വഹിക്കുന്നുവെന്നാണ് തെളിയിക്കുന്നത്. മേല്‍സൂചിപ്പിച്ച ഡോക്യുമെന്റികളുടെ പ്രത്യേകതയെന്തെന്നാല്‍, അവ 'ടോക്കിംഗ് ഹെഡ്' ഡോക്യുമെന്ററികളുടെ( ഒരു വ്യക്തി ഒരു പ്രത്യേക വിഷയത്തെ കുറിച്ച് വിവരണം നല്‍കിക്കൊണ്ട് അവതരിപ്പിക്കുന്ന ഡോക്യുമെന്ററികള്‍) ഗണത്തില്‍പ്പെടുന്നവയായിരുന്നില്ലെന്നതാണ്. ഒരു സിനിമയെങ്ങനെ അതിന്റെ പ്രേക്ഷകനെ പിടിച്ചിരുത്താന്‍ ട്വിസ്റ്റുകളും പ്രവചനാതീത സന്ദര്‍ഭങ്ങളും ഉപയോഗിക്കുന്നുവോ, അതേ തന്ത്രങ്ങളും ശക്തമായ കഥാപാത്രങ്ങളുടെ സാന്നിധ്യവും ടൈഗര്‍ കിംഗ് ഉള്‍പ്പെടെയുള്ള ഈ ശ്രേണിയിലെ ഡോക്യുമെന്ററികളിലുണ്ട്.

ഏഴ് എപ്പിസോഡ് സീരീസ് ആയ ഗൈഗര്‍ കിംഗ് ജോസഫ് മാല്‍ഡൊണാഡോ-പാസേജ് അഥവ ജോ എക്‌സോട്ടിക്കിനെയും ഒക്‌ലോമയിലെ അദ്ദേഹത്തിന്റെ Greater Wynnewood Exotic Animal park നെയും കേന്ദ്രീകരിച്ചുള്ളതാണ്. നിരവധി കടുവകള്‍ ഉള്‍പ്പെടെ നൂറുകണക്കിന് വന്യമൃഗങ്ങളാണ് ജോയുടെ വന്യമൃഗശാലയിലുള്ളത്.

ശാന്തമായൊരു അന്തരീക്ഷത്തിലാണ് ടൈഗര്‍ കിംഗ് ആരംഭിക്കുന്നത്. ജോയും കരോള്‍ ബാസ്‌കിനും തമ്മിലുള്ള വിവാഹത്തിന്റെ മനോഹരമായ കാഴ്ച്ചകള്‍ക്ക് സാക്ഷികളാകാം. പക്ഷേ, ആ ശാന്തത, ജോയും കരോളും തമ്മിലുള്ള തീരാപ്പകയുടെ പൊട്ടിത്തെറിക്കു മുമ്പുളള കാഴ്ച്ചകള്‍ മാത്രമായിരുന്നുവെന്ന് വൈകാതെ മനസിലാകും. Greater Wynnewood Exotic Animal park ന്റെ ഉടമയും ജോയെ ഇല്ലാതാക്കാന്‍ ആഗ്രഹിക്കുകയും ചെയ്യുന്ന കരോള്‍ ഈ ഡോക്യുമെന്ററിയിലെ അതിപ്രധാന കഥാപാത്രങ്ങളിലൊന്നാണ്. ജോയെ കൊന്നെന്നും തന്റെ മൃഗശാലയിലെ വന്യമൃഗങ്ങള്‍ക്ക് ഭക്ഷിക്കാനായി നല്‍കിയെന്നുമൊക്കെയുള്ള ആരോപണങ്ങള്‍ നേരിടുന്നുമുണ്ട് കരോള്‍.

ഷോ വളരെ ജനപ്രിയമായി മാറിയതോടെ ഇതിന്റെ തുടര്‍ച്ചയ്ക്കായി മതിയായ ഫൂട്ടേജുകളും ജോ എക്‌സോട്ടിക്കിനെക്കുറിച്ചും അദ്ദേഹത്തിന്റെ വന്യമൃഗപ്രപഞ്ചത്തെക്കുറിച്ചുമുള്ള ഡിജിറ്റല്‍ ഫയലും തങ്ങളുടെ പക്കല്‍ ഉണ്ടെന്നാണ് ടൈഗര്‍ കിംഗിന്റെ അണിയറക്കാര്‍ പറയുന്നത്. എന്തായാലും The King: Murder,, Mayhem and Madnsse ഈ ലോക് ഡൗണ്‍ കാലത്ത് നിങ്ങള്‍ക്ക് തീര്‍ത്തും വ്യത്യസ്തമായൊരു കാഴ്ച്ചാനുഭവം പ്രദാനം നല്‍കുമെന്ന കാര്യത്തില്‍ സംശയമില്ല.


Next Story

Related Stories