TopTop
Begin typing your search above and press return to search.

'65 ഗായകർ, അഞ്ച് ഭാഷ; ഒരു രാജ്യം, ഒരു ഗാനം'

65 ഗായകർ ഒത്തുചേർന്ന ഒരു ഗാനം. റോജ എന്ന ചിത്രത്തിലെ തമിഴാ.. തമിഴാ എന്ന ഗാനമാണ് എഴുപത്തിനാലാമത് സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് #TogetherAsOne എന്ന പേരിൽ വീണ്ടും ജനങ്ങൾക്ക് മുന്നിലെത്തുന്നത്. ഒറിജിനൽ ഗാനം ചിട്ടപ്പെട്ടുത്തിയ എആർ റഹ്മാൻ തന്നെയാണ് പുതിയ പാട്ടും പുറത്ത് വിട്ടത്.


ലോകം പ്രതിസന്ധിയിലായ ഒരു സമയത്ത് ഇത്തരം ഒരു ഉദ്യമത്തിന്റെ ഭാഗമാവാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് വ്യക്തമാക്കിയായിരുന്നു റഹ്മാൻ ഗാനം പങ്കുവച്ചത്. ഇന്ത്യയിലെ ഒട്ടുമിക്ക ഗായകരും ഗാനത്തിൽ അണിനിരന്നിട്ടുണ്ടെന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേതക. ഗായകർ തന്നെ പാടുകയും പകർത്തുകയും ചെയ്ത വീഡിയോ ആണ് ഗാനത്തിൽ ഉപയോഗിച്ചിരിക്കുന്നത്.

റോജ എന്ന ഹിറ്റ് ചിത്രം പ്രദര്‍ശനത്തിനെത്തി 28 വർഷം പിന്നിടുന്ന സാഹചര്യത്തിൽ കൂടിയാണ് ഗാനം പുതിയ രൂപത്തിലെത്തുന്നത് എന്നതും ശ്രദ്ധേയമാണ്.


Next Story

Related Stories