TopTop
Begin typing your search above and press return to search.

മിഷൻ ഇംപോസിബിൾ 7 ഷൂട്ടിംഗ്: വാതിലില്ലാത്ത ബിഎംഡബ്ല്യുവിൽ ടോം ക്രൂസിന്റെ സംഘട്ടനം

മിഷൻ ഇംപോസിബിൾ 7 ഷൂട്ടിംഗ്: വാതിലില്ലാത്ത ബിഎംഡബ്ല്യുവിൽ ടോം ക്രൂസിന്റെ സംഘട്ടനം

മിഷന്‍ ഇംപോസിബിള്‍ 7ന്‌റെ ഷൂട്ടിംഗ് സെറ്റില്‍ വാതിലില്ലാത്ത ബിഎംഡബ്ല്യുവില്‍ ടോം ക്രൂസിന്‌റെ സംഘട്ടനരംഗത്തിന്റെ വീഡിയോ വൈറലായി. ബിഎംഡബ്ല്യു എം 5 കാറാണ് ടോം ക്രൂസ് ഓടിക്കുന്നത്. പൊലീസുമായുള്ള ചേസിംഗ് രംഗമാണ് ഇറ്റലിയുടെ തലസ്ഥാനമായ റോമില്‍ ചിത്രീകരിച്ചതെന്നാണ് സൂചന. നിസാന്‍ ജി ടി ആര്‍ കാറിലാണ് ക്യാമറ ഘടിപ്പിച്ചത്.

മിഷന്‍ ഇംപോസിബിള്‍ സീരീസിലെ പല സിനിമകളിലും ടോം ക്രൂസിന്റെ കഥാപാത്രമായ ഏഥന്‍ ഹണ്ട്, ബിഎംഡബ്ല്യു എം 5 ഓടിക്കുന്ന രംഗങ്ങളുണ്ട്. മിഷന്‍ ഇംപോസിബില്‍ ആറാം ഭാഗത്തിലും എം 5 ഉണ്ട്. ബിഎം ഡബ്ല്യുവിന്റെ വിവിധ മോഡലുകളായ എസ് 1000 ആര്‍ ആര്‍, ബിഎംഡബ്ല്യു ആര്‍ 9 ടി, 3 സീരീസ്, 7 സീരീസ് തുടങ്ങിയവ മിഷന്‍ ഇംപോസിബിള്‍ സിനിമയില്‍ വലിയ തോതില്‍ ഉപയോഗിക്കാറുണ്ട്.

മിഷന്‍ ഇംപോസിബിള്‍ 7, 8 ഭാഗങ്ങളുടെ ചിത്രീകരണം ഒരുമിച്ച് നടത്തുകയാണ്. 7ാം ഭാഗം 2021 നവംബര്‍ 19ന് തീയറ്ററുകളിലെത്തിക്കാനാണ് ഉദ്ദേശിക്കുന്നത്. യുഎസ്സില്‍ 2021 ജൂലായില്‍ റിലീസ് ചെയ്യാന്‍ നിശ്ചയിച്ചിരുന്നത് കോവിഡ് കണക്കിലെടുത്ത് മാറ്റി. ഫാസ്റ്റ് 9, നോ ടൈം ടു ഡൈ തുടങ്ങിയ ഹോളിവുഡ് സിനിമകളുടേയും റിലീസ് കോവിഡ് മൂലം മാറ്റിവച്ചു.



Next Story

Related Stories