TopTop
Begin typing your search above and press return to search.

ഇബിലീസിന് ശേഷം രോഹിത് വി എസ്; ടൊവീനോയുടെ പുതിയ ചിത്രം 'കള' ഒരുങ്ങുന്നു

ഇബിലീസിന് ശേഷം രോഹിത് വി എസ്; ടൊവീനോയുടെ പുതിയ ചിത്രം കള ഒരുങ്ങുന്നു

ടൊവീനോ തോമസ് നായകനായെത്തുന്ന പുതിയ സിനിമ ഒരുങ്ങുന്നു. ടൊവീനോ തന്നെയാണ് ഫേസ്ബുക്കിലൂടെ സിനിമയുടെ പ്രഖ്യാപനം നടത്തിയത്. അഡ്വെഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍, ഇബിലീസ് എന്നീ ചിത്രങ്ങളുടെ സംവിധായകന്‍ രോഹിത് വി എസ് ആണ് 'കള' എന്നു പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത്.

ലാല്‍, ദിവ്യ, മൂര്‍, ബാസിഗര്‍ തുടങ്ങിയവരും ചിത്രത്തില്‍ ടൊവീനോയ്ക്ക് ഒപ്പം എത്തുന്നു. യദു പുഷ്പാകരന്‍, രോഹിത് വി എസ് എന്നിവര്‍ ചേര്‍ന്ന് 'കളയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ സഹനിര്‍മ്മാണം ടൊവീനോ തന്നെയാണ്. അഖില്‍ ജോര്‍ജാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.

ടൊവീനോയുടെ അവസാനമായി തിയറ്ററിലെത്തിയ ചിത്രം ഫോറന്‍സികാണ്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് തിയറ്ററുകള്‍ അടയ്ക്കുന്നതിന് മുന്‍പായിരുന്നു ഫോറന്‍സികിന്റെ റിലീസ്. ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്. ബേസില്‍ ജോസഫ് ഒരുക്കുന്ന മിന്നല്‍ മുരളിയും ജിയോ ബേബി ഒരുക്കുന്ന കിലോ മീറ്റേഴ്‌സ് ആന്റ് കിലോ മീറ്റേഴ്‌സുമാണ് ടൊവീനോയുടെ അടുത്ത ചിത്രങ്ങള്‍. കിലോ മീറ്റേഴ്‌സ് ആന്റ് കിലോ മീറ്റേഴ്‌സ് റിലീസിന് ഒരുങ്ങിയിരിക്കുകയായിരുന്നെങ്കിലും തിയറ്ററുകള്‍ അടച്ചതോടെ മാറ്റിവെച്ചു.


Next Story

Related Stories