Top

ചുണ്ടില്‍ എരിയുന്ന സിഗരറ്റ്; ട്രാന്‍സില്‍ ഞെട്ടിക്കാന്‍ നസ്രിയ

ചുണ്ടില്‍ എരിയുന്ന സിഗരറ്റ്; ട്രാന്‍സില്‍ ഞെട്ടിക്കാന്‍ നസ്രിയ

ഫഹദ് ഫാസില്‍ നായകനായെത്തുന്ന അന്‍വര്‍ റഷീദ് ചിത്രം ട്രാന്‍സിനായുള്ള കാത്തിരിപ്പിലാണ് ഇപ്പോള്‍ സിനിമ പ്രേമികള്‍. ചിത്രത്തില്‍ നായികയായെത്തുന്നത് നസ്രിയയാണ്. ഇപ്പോള്‍ നസ്രിയയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ ആരാധകരില്‍ ഏറെ ആകാംഷയുണ്ടാക്കിയിരിക്കയാണ്.

ചിത്രത്തിന്റെ മൂന്നാമത്തെ പോസ്റ്ററാണ് ഇപ്പോള്‍ പുറത്തിറങ്ങുന്നത്. ഇതുവരെയുള്ള പോസ്റ്ററുകളില്‍ നിറഞ്ഞു നിന്നത് ഫഹദാണെങ്കില്‍ ഇത്തവണ താരമാകുന്നത് നസ്രിയയാണ്. നസ്രിയയുടെ വിവിധ ഭാവത്തിലുള്ള ചിത്രങ്ങള്‍ ചേര്‍ത്തുകൊണ്ടുള്ളതാണ് പുതിയ പോസ്റ്റര്‍. ഈ പോസ്റ്റര്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.

അന്‍വര്‍ റഷീദ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ തയ്യാറാവുന്ന ചിത്രത്തിന്റെ ഷൂട്ടിങ് രണ്ട് വര്‍ഷം മുന്‍പ് ആരംഭിച്ചതാണ്. അന്‍വര്‍ റഷീദ് അഞ്ച് വര്‍ഷത്തിനുശേഷം സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ഛായാഗ്രഹണം അമല്‍ നീരദാണ് എന്നതാണ് മറ്റൊരു പ്രത്യേകത. നവാഗതനായ വിന്‍സെന്റ് വടക്കനാണ് ചിത്രത്തിന് കഥ തയ്യാറാക്കിയിരിക്കുന്നത്. റസൂര്‍ പൂക്കൂട്ടിയാണ് സൗണ്ട് ഡിസൈന്‍.


Next Story

Related Stories