Top

'ഞാൻ എന്ന് പറയുന്നത് എന്റെ ശരീരം മാത്രമാണോ' മോഹൻലാൽ റിലീസ് ചെയ്ത 'ഉടലാഴം' ട്രൈലർ

നിരവധി അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ പ്രേക്ഷക പ്രശംസ നേടിയ 'ഉടലാഴം' ഡിസംബര്‍ 6 ന് കേരളത്തിലെ തീയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്താനിരിക്കെ ട്രൈലർ പുറത്ത് വിട്ട് അണിയറ പ്രവർത്തകർ. മോഹൻലാലാണ് ട്രൈലർ റിലീസ് ചെയ്തത്.മണിക്കും സംവിധാകനും അണിയറ പ്രവർത്തകർക്കും ആശംസകൾ നേർ‌ന്നുകൊണ്ടാണ് മോഹൻലാൽ ട്രൈലർ പങ്കുവയ്ക്കുന്നത്.

മോഹന്‍ലാലിന്റെ ഫോട്ടോഗ്രാഫര്‍ എന്ന ചിത്രത്തിലൂടെ സംസ്ഥാന അവാര്‍ഡ് നേടിയ മണി, രമ്യ വല്‍സല, ഇന്ദ്രന്‍സ്, ജോയ് മാത്യു, അനുമോള്‍ എന്നിവർ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമ ഉണ്ണിക്കൃഷ്ണന്‍ ആവളയാണ് രചനയും സംവിധാനം ചെയ്തിരിക്കുന്നത്.


ഡോക്ടേഴ്‌സ് ഡിലമയുടെ ബാനറില്‍ ഡോ. മനോജ്.കെ.ടി, ഡോ.രാജേഷ് എം.പി., ഡോ.സജീഷ് എം എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം സംവിധായകൻ ആഷിഖ് അബുവിന്റെ . '72 ഫിലിം കമ്പനി ' യാണ് തിയേറ്ററുകളിലെത്തിക്കുന്നത്. എ.മുഹമ്മദ് ഛായാഗ്രഹണവും സിതാര കൃഷ്ണകുമാറും മിഥുന്‍ ജയരാജും ചേര്‍ന്ന് സംഗീത സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നു. പശ്ചാത്തല സംഗീതം ബിജിപാല്‍, സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി, എഡിറ്റിങ് അപ്പു ഭട്ടതിരി.


മോഹൻലാലിന്റെ ഫോട്ടോഗ്രാഫർ റിലീസ് ചെയ്ത് 12 വർഷത്തിന് ശേഷമാണ് മണി വീണ്ടും ഒരു സിനിമയിൽ അഭിനയിക്കുന്നത് എന്ന പ്രത്യേകയും ഉടലാഴത്തിന് ഉണ്ട്.


Next Story

Related Stories