കോവിഡ് കാലത്തു സെലിബ്രിറ്റികളുമായി സംവദിക്കാന്‍ 'ഉണ്‍ലു' ആപ്. ബാഡ്മിന്റണ്‍ താരം സൈന നെഹ്വാള് ഉള്‍പ്പെടെ സെലിബ്രിറ്റികളുടെ സാന്നിധ്യമുള്ള 'ഉണ്‍ലു' മലയാള സിനിമയിലെ താരങ്ങളിലേക്കും എത്തുന്നു.
കോവിഡ് കാലത്ത് ആരാധകര്‍ക്കു സെലിബ്രിറ്റികളുമായി ബന്ധം സ്ഥാപിക്കാനും പുതുക്കാനും സംവദിക്കാനും അവസരം നല്‍കുന്നതാണ് 'ഉണ്‍ലു'വെന്ന് കമ്പനി അധികൃതര്‍ പത്രക്കുറിപ്പില്‍ പറഞ്ഞു. ആരാധകര്‍ക്ക് സെലിബ്രിറ്റികളുമായി വിഡിയോ ഷെയര്‍ ചെയ്യാനും അവസരമുണ്ട്. എഴുതാനും പാടാനും കഴിയും. സായ്കുമാര്, മഞ്ജിമ മോഹന്‍, സരയൂ, അര്‍ച്ചന കവി, ബിന്ദു പണിക്കര്‍ എന്നിവരാണ് ആദ്യഘട്ടത്തില്‍ 'ഉണ്‍ലു'വില്‍ സാന്നിധ്യം അറിയിക്കുന്ന മലയാളി താരങ്ങള്‍.
ഇന്ത്യയില്‍ സ്റ്റാര്‍ട്ടപ്പുകളുടെ തുടക്കം മുതല്‍ സജീവമായുള്ള വിപുല്‍ അഗര്‍വാള്‍, ഹിമാന്‍ശു പെരിവാള്‍, അക്ഷയ് പൃഥി (ശ്രദ്ധയ്ക്ക്: പൃഥ്വി അല്ല), അനുരാഗ് ഡാലിയ എന്നിവരാണ് ഈ സംരംഭത്തിനു പിന്നില്‍. ഇന്ത്യയിലെ പ്രീമിയം സെലിബ്രിറ്റി എന്‍ഗേജ്മെന്റ് ആപ് ആണിതെന്നു ശില്പികള് പറഞ്ഞു.
സൈനയ്ക്കു പുറമെ ക്രിക്കറ്റ് താരം ഹര്ഭജന് സിങ് ഉള്‍പ്പെടെയുള്ള സെലിബ്രിറ്റികളെ 'ഉണ്‍ലു'വില്‍ കണ്ടുമുട്ടാം. സാന്യ മല്‍ഹോത്ര, ധ്രുവ് ഭണ്ഡാരി, ശ്രുതി പ്രകാശ്, എല്‍നാസ് നൊറൂസി, ഷമിത ഷെട്ടി, ഇഷ കോപികര്‍, സാക്ഷി അഗര്‍വാള്‍ തുടങ്ങിയവരെല്ലാം 'ഉണ്‍ലു'വിലുണ്ട്. സംഗീതരംഗത്തെ പ്രമുഖരും സാന്നിധ്യമറിയിക്കുന്നു.