Top

ഗോവ ഐഎഫ്എഫ്ഐയിൽ മൂന്ന് മലയാള സിനിമകൾ - ഉയരെ, ജല്ലിക്കട്ട്, കോളാമ്പി

ഗോവ ഐഎഫ്എഫ്ഐയിൽ മൂന്ന് മലയാള സിനിമകൾ - ഉയരെ, ജല്ലിക്കട്ട്, കോളാമ്പി

ഗോവയിൽ നടക്കുന്ന 50ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ഇന്ത്യൻ പനോരമ വിഭാഗത്തിൽ മൂന്ന് മലയാള സിനിമകൾ പ്രദർശിപ്പിക്കും. ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ഉയരെ, ജല്ലിക്കട്ട്, കോളാമ്പി എന്നിവ പ്രദര്‍ശിപ്പിക്കും. മനു അശോകന്‍ സംവിധാനം ചെയ്യുന്ന ഉയരെ, ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജല്ലിക്കട്ട്, ടി കെ രാജീവ് കുമാറിന്റെ കോളാമ്പി എന്നിവയാണ് പ്രദര്‍ശിപ്പിക്കുക. പാർവതി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഉയരെ തീയറ്ററുകളിൽ നിറഞ്ഞോടുകയും നിരൂപക പ്രശംസ നേടുകയും ചെയ്തിരുന്നു.

ഇന്നലെ തീയറ്ററുകളിലെത്തിയ ജല്ലിക്കട്ടും കാര്യമായ നിരൂപക പ്രശംസയും പ്രേക്ഷക പ്രശംസയും നേടിയിട്ടുണ്ട്. ടൊറൻ്റോ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലടക്കം പ്രദർശിപ്പിക്കുകയും പുരസ്കാരങ്ങൾ നേടുകയും ചെയ്തിതിട്ടുണ്ട് ജല്ലിക്കട്ട്. എസ് ഹരീഷിൻ്റെ കഥയെ ആധാരമാക്കിയാണ് ജല്ലിക്കട്ട് ഒരുക്കിയിരിക്കുന്നത്. ടി കെ രാജീവ് കുമാർ ആറ് വർഷത്തിന് ശേഷം സംവിധാനം ചെയ്ത സിനിമയാണ് കോളാമ്പി. നിത്യ മേനോൻ ആണ് സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.


Next Story

Related Stories