TopTop
Begin typing your search above and press return to search.

സംവിധാനവും തിരക്കഥയും ആദ്യമായി രണ്ടു സ്ത്രീകള്‍ ചെയ്യുന്ന വാങ്ക് മാര്‍ച്ച് 13നു തിയറ്ററുകളില്‍

സംവിധാനവും തിരക്കഥയും ആദ്യമായി രണ്ടു സ്ത്രീകള്‍ ചെയ്യുന്ന വാങ്ക് മാര്‍ച്ച് 13നു തിയറ്ററുകളില്‍

കാവ്യ പ്രകാശ് സംവിധാനവും ഷബ്ന മുഹമ്മദ് തിരക്കഥയും ഒരുക്കുന്ന വാങ്ക് മാര്‍ച്ച് 13നു പ്രദര്‍ശനത്തിനെത്തും. ഉണ്ണി ആര്‍ ഇതേ പേരില്‍ എഴുതിയ കഥയുടെ ചലച്ചിത്രാവിഷ്ക്കാരമാണ് വാങ്ക്. സംവിധാനവും തിരക്കഥയും രണ്ടു സ്ത്രീകള്‍ ചെയ്യുന്ന മലയാളത്തിലെ ആദ്യ ചിത്രമാണ് ഇത്. ഒരു പെണ്‍കുട്ടി വാങ്ക് വിളിക്കാനുള്ള ആഗ്രഹം പ്രകടിപ്പിക്കുന്നതും തുടര്‍ന്നുള്ള സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. സംവിധായകന്‍ വി കെ പ്രകാശിന്റെ മകളാണ് കാവ്യ. നേരത്തെ മൃദുല്‍ നായര്‍ സംവിധാനം ചെയ്ത ബി ടെക്ക് എന്ന സിനിമയില്‍ സഹസംവിധായികയായും നിരവധി പരസ്യ ചിത്രങ്ങളിലും കാവ്യ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭരതനാട്യ നര്‍ത്തകിയായ ഷബ്ന മുഹമ്മദ് അഭിനേത്രി കൂടിയാണ്. വാങ്ക് ഷബ്നയുടെ ആദ്യ തിരക്കഥയാണ്. മേജര്‍ രവിയുടെ മകന്‍ അര്‍ജ്ജുന്‍ രവിയാണ് ചിത്രത്തിന്റെ ക്യാമറ ചെയ്യുന്നത്. തണ്ണീര്‍മത്തന്‍ ദിനങ്ങളിലൂടെ പ്രശസ്തയായ അനശ്വര രാജനാണ് നായിക. 7 ജെ ഫിലിംസിന്റെയും ഷിമോഗ ക്രിയേഷന്‍സിന്റെയും ബാനറില്‍ സിറാജുദ്ദീനും ഷബീര്‍ പത്താനും ചേര്‍ന്നാണ് വാങ്ക് നിര്‍മ്മിക്കുന്നത്.


Next Story

Related Stories