മലയാള സിനിമയില്‍ ഏറെ വിവാദങ്ങൾക്ക് വഴിവച്ച ഷെയ്ൻ നിഗം നായകനാകുന്ന വെയിൽ സിനിമയുടെ ട്രെയിലർ പുറത്തിറക്കി. ഷെയിൻ നിഗത്തിന് നിർമ്മാതാക്കളുടെ വിലക്കിലേക്ക് ഉൾപ്പെടെ എത്തിച്ച വെയിലിൽ താരന്റെ മികച്ച അഭിനയ പ്രകടനം ഉണ്ടാവുമെന്ന സൂചന നൽകുന്നതാണ് ട്രെയിലര്‍.
നവാഗതനായ ശരത് മേനോൻ സംവിധാനം ചെയ്യുന്ന വെയിൽ ഗുഡ്വില് എന്റര്ടെയ്ന്മെന്റ്സിന്റെ ബാനറിൽ ജോബി ജോർജാണ് നിർമിക്കുന്നത്. ഷാസ് മുഹമ്മദാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. സുരാജ് വെഞ്ഞാറമൂട്, ഷൈൻ ടോം ചാക്കോ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുനുണ്ട്.
ലിജോ ജോസ് പെല്ലിശ്ശേരിയുടെ അസിസ്റ്റന്റായി അങ്കമാലി ഡയറീസ്, ഈമയൗ എന്നീ ചിത്രങ്ങളില്‍ പ്രവർത്തിച്ചിരുന്ന വ്യക്തി കൂടിയാണ് സംവിധായകൻ ശരത് എന്നതും ആരാധകരുടെ പ്രതീക്ഷ വർദ്ധിപ്പിക്കുന്നതാണ്. പ്രവീണ്‍ പ്രഭാകറാണ് ചിത്രത്തിന്റെ എഡിറ്റിങ്.