TopTop
Begin typing your search above and press return to search.

എന്റെ കഥയായ ത്രീ ഇഡിയറ്റ്സിന്റെ ക്രെഡിറ്റ് തട്ടിപ്പറിച്ചു, വിധു വിനോദ് ചോപ്ര എന്നെ ആത്മഹത്യയുടെ വക്കിലെത്തിച്ചു: ചേതൻ ഭഗത്ത്

എന്റെ കഥയായ ത്രീ ഇഡിയറ്റ്സിന്റെ ക്രെഡിറ്റ് തട്ടിപ്പറിച്ചു, വിധു വിനോദ് ചോപ്ര എന്നെ ആത്മഹത്യയുടെ വക്കിലെത്തിച്ചു: ചേതൻ ഭഗത്ത്

ബോളിവുഡ് നിര്‍മ്മാതാവ് വിധു വിനോദ് ചോപ്ര തനിക്ക് ദ്രോഹം ചെയ്തതായും ആത്മഹത്യയുടെ വക്കിലെത്തിക്കുകയും ചെയ്തതായി എഴുത്തുകാരനും കോളമിസ്റ്റുമായ ചേതന്‍ ഭഗത്ത്. മരിച്ച നടന്‍ സുശാന്ത് സിംഗ് രാജ്പുത്തിന്റെ അവസാന സിനിമയെക്കുറിച്ച് നിരൂപകര്‍ അസംബന്ധങ്ങള്‍ എഴുതരുതെന്ന് ചേതന്‍ ഭഗത്ത് ട്വീറ്റ് ചെയ്തിരുന്നു. ഇതില്‍ ഫിലിം കംപാനിയന്‍ ഫൗണ്ടര്‍ എഡിറ്ററും വിധു വിനോദ് ചോപ്രയുടെ ഭാര്യയുമായ അനുപമ ചോപ്ര കമന്റ് ചെയ്തിരുന്നു. ഇതിനോട് പ്രതികരിക്കവേയാണ് ചേതന്‍ ഭഗത്ത് ഇക്കാര്യം പറഞ്ഞത്.

ചേതന്‍ ഭഗത്തിന്റെ ഫൈവ് പോയിന്റ് സംവണ്‍ എന്ന നോവലിനെ ആധാരമാക്കിയുള്ളതാണ് ആമിര്‍ ഖാനേയും മാധവനേയും ശര്‍മന്‍ ജോഷിയേയും പ്രധാന കഥാപാത്രങ്ങളാക്കി 2009ല്‍ രാജ്കുമാര്‍ ഹിരാനിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ മെഗാഹിറ്റ് ചിത്രം ത്രീ ഇഡിയറ്റ്‌സ്. വിധു വിനോദ് ചോപ്രയാണ് ചിത്രം നിര്‍മ്മിച്ചത്. ചിത്രത്തിന്റെ കഥയുടെ ക്രെഡിറ്റ്‌സുമായി ബന്ധപ്പെട്ട് മോശം പെരുമാറ്റമാണ് വിധു വിനോദ് ചോപ്രയില്‍ നിന്ന് താന്‍ നേരിട്ടതെന്ന് ചേതന്‍ ഭഗത്ത് പറയുന്നു. തന്റെ കഥ എന്നാണ് വിധു വിനോദ് ചോപ്ര അവകാശപ്പെട്ടത്.

മാഡം, നിങ്ങളുടെ ഭര്‍ത്താവ് എന്നെ പരസ്യമായി ചീത്ത വിളിച്ചു. ഒരു ലജ്ജയുമില്ലാതെ മികച്ച കഥയ്ക്കുള്ള അവാര്‍ഡ് വാങ്ങി. എന്റെ കഥയാണെന്നുള്ള കാര്യം അംഗീകരിച്ചില്ല. എന്നെ ആത്മഹത്യയുടെ അടുത്തെത്തിച്ചു. നിങ്ങള്‍ ഒന്നും മിണ്ടിയില്ല. അന്ന് എവിടെപ്പോയിരുന്നു നിങ്ങളുടെ സംവാദം - ചേതന്‍ ഭഗത്ത് ചോദിക്കുന്നു.

<blockquote class="twitter-tweet"> <p lang="en" dir="ltr">Ma"am, when your husband publicly bullied me, shamelessly collected all the best story awards, tried denying me credit for my story and drove me close to suicide, and you just watched, where was your discourse? <a href="https://t.co/CeVDT2oq47">https://t.co/CeVDT2oq47</a></p>— Chetan Bhagat (@chetan_bhagat) <a href="https://twitter.com/chetan_bhagat/status/1285521001082585088?ref_src=twsrc^tfw">July 21, 2020</a> </blockquote> <script async src="https://platform.twitter.com/widgets.js" charset="utf-8"></script>

സുശാന്ത് സിംഗ് രാജ്പുത്തിന്റെ അവസാന സിനിമയായ ദില്‍ ബേച്ചാരാ വെള്ളിയാഴ്ച ഓണ്‍ലൈനില്‍ പുറത്തിറങ്ങുകയാണ്. സിനിമയെക്കുറിച്ച് ചേതന്‍ ഭഗത്ത് ഇട്ട ട്വീറ്റാണ് അനുപമ ചോപ്രയുമായുള്ള പോരിലേയ്ക്ക് നീങ്ങിയത്. യുക്തിസഹമായി, യാഥാര്‍ത്ഥ്യബോധത്തോടെ സിനിമയെക്കുറിച്ചെഴുതൂ. അതിസാമര്‍ത്ഥ്യം കാണിക്കരുത്, വായില്‍തോന്നിയത് എഴുതരുത്. നിങ്ങളുടെ വൃത്തികെട്ട ട്രിക്കുകള്‍ കാണിക്കരുത്. നിങ്ങള്‍ കുറേ ജീവിതങ്ങള്‍ നശിപ്പിച്ചിട്ടുണ്ട്. ഇനി അവസാനിപ്പിക്കൂ. ഞങ്ങള്‍ കാണുന്നുണ്ട് - ഇതായിരുന്നു നിരൂപകരോട് ചേതന്‍ ഭഗത്ത് പറഞ്ഞത്. സുശാന്തിന്റെ സിനിമകളെ മുമ്പ് നിശിതമായി വിമര്‍ശിച്ചിട്ടുള്ള രാജീവ് മസന്ദിനേയും അനുപമ ചോപ്രയേയും ഉദ്ദേശിച്ചുള്ളതാണ് ചേതന്‍ ഭഗത്തിന്റെ ട്വീറ്റ് എന്ന് വിലയിരുത്തപ്പെട്ടു. സംവാദത്തിന് തരംതാഴാനാവില്ലെന്ന് നിങ്ങള്‍ വിചാരിക്കുമ്പോളെല്ലാം അത് താഴുന്നു എന്ന് അനുപമ ചോപ്ര ചേതന്‍ ഭഗത്തിന്റെ ട്വീറ്റിന് താഴെ കമന്റ് ചെയ്തിരുന്നു. സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട പൊലീസ് അന്വേഷണത്തിന്റെ ഭാഗമായി രാജീവ് മസന്ദ് മൊഴി നല്‍കിയിരുന്നു.

ഫൈവ് പോയിന്റ് സം വണ്ണിന്റെ റൈറ്റ്‌സ് വിധുവിനോദ് ചോപ്രയും രാജ് കുമാര്‍ ഹിരാനിയും വാങ്ങിയിരുന്നു. ചേതന്‍ ഭഗത്തിന്റെ നോവലിനെ ആധാരമാക്കിയുള്ള സിനിമ അവസാനം പറയുന്നുണ്ട്. എന്നാല്‍ 2009ല്‍ പുറത്തിറങ്ങിയ ത്രീ ഇഡിയറ്റ്‌സിന്റെ ഓപ്പണിംഗ് ക്രൈഡിറ്റ്‌സില്‍ (സിനിമ തുടങ്ങുമ്പോളുള്ളത്) ചേതന്‍ ഭഗത്തിന്റെ പേരുണ്ടായിരുന്നില്ല. സിനിമ അവസാനിക്കുമ്പോളുള്ള എൻഡിംഗ് ക്രെഡിറ്റ്സിൽ മാത്രമാണുണ്ടായിരുന്നത്. കഥ - വിധുവിനോദ് ചോപ്ര എന്നും തിരക്കഥ അഭിജാത് ജോഷി എന്നുമാണ് കാണുന്നത്. ഫിലിം ഫെയര്‍, ഐഐഎഫ്എ അവാര്‍ഡുകളില്‍ മികച്ച കഥയ്ക്കുള്ള പുരസ്‌കാരം രാജ് കുമാര്‍ ഹിരാനിയും അഭിജാന്‍ ജോഷിയും ചേര്‍ന്നാണ് വാങ്ങിയത്. 2009 ഡിസംബറിലാണ് ത്രീ ഇഡിയറ്റ്‌സ് തീയറ്ററുകളിലെത്തിയത്. ഈ പ്രശ്്‌നം താനും തന്റെ ആരാധകരും ഒഴിവാക്കുന്നതായി 2010 ജനുവരിയില്‍ ചേതന്‍ ഭഗത്ത് ബ്ലോഗിലെഴുതിയിരുന്നു.


Next Story

Related Stories