മാസ്റ്ററിലെ വാത്തി കമിങ് എന്ന ഗാനത്തിന് അതിശയിപ്പിക്കുന്ന ചുവടുകള്‍ വച്ച് സമൂഹമാധ്യമത്തില്‍ വൈറലായ വൃദ്ധി വിശാല്‍ ഇതാ മറ്റൊരു വീഡിയോ പങ്കുവച്ചിരിക്കുകയാണ്. ഡാൻസിൽ മാത്രമല്ല പാട്ടിലും താനൊരു മിടുക്കിയാണെന്ന് തെളിയിക്കുന്ന ഒരു വിഡിയോ നേരത്തേ ശ്രദ്ധ നേടിയിരുന്നു.
സീരിയല്‍ താരത്തിന്റെ വിവാഹ ചടങ്ങിനിടെ വാത്തി ഗാനത്തിന് പുറമേ അല്ലു അര്‍ജുന്റെ രാമുലോ എന്ന ഗാനത്തിനും വൃദ്ധി ചുവടുകള്‍ വച്ചിരുന്നു. അല്ലുവിന്റെ കടുത്ത ആരാധികയായ വൃദ്ധിക്കുട്ടി താരത്തിന് പിറന്നാളാശംസ അറിയിച്ച് പങ്കുവച്ച പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്. അല്ലുവിന്റെ കട്ടഫാനാണ് താന്‍ എന്നു പറയുന്ന വൃദ്ധി ബുട്ടബൊമ്മ എന്ന ഗാനത്തിനാണ് ഇക്കുറി ചുവടുവച്ചിരിക്കുന്നത്. 'ഹാപ്പി ബർത്ത് ഡെ അല്ലു അർജുൻ.. ഞാൻ അല്ലു അർജുന്റെ കട്ട ഫാനാണ് ലവ് യൂ' എന്ന് പറഞ്ഞാണ് വൃദ്ധി താരത്തിന് പിറന്നാള്‍ ആശംസകള്‍ അറിയിച്ചത്.