TopTop
Begin typing your search above and press return to search.

VIDEO|കള്ളക്കടത്തുകാരന്‍ പുഷ്പരാജ്; മാസ് എന്‍ട്രിയുമായി അല്ലു അര്‍ജുന്‍, പുഷ്പ​യുടെ ഇന്‍ട്രോ വിഡിയോ പുറത്ത്

VIDEO|കള്ളക്കടത്തുകാരന്‍ പുഷ്പരാജ്; മാസ് എന്‍ട്രിയുമായി അല്ലു അര്‍ജുന്‍, പുഷ്പ​യുടെ ഇന്‍ട്രോ വിഡിയോ പുറത്ത്

അല്ലു അർജുൻ നായകനാവുന്ന പുഷ്പയുടെ ഇന്‍ട്രോ വിഡിയോ പുറത്തിറങ്ങി. താരത്തിന്റെ പിറന്നാളിനോടനുബന്ധിച്ചാണ് വിഡിയോ പുറത്തിറക്കിയിരിക്കുന്നത്. അല്ലുവിന്റെ ആക്ഷൻ രം​ഗങ്ങളാണ് ടീസറിന്റെ ഹൈലൈറ്റ്. ആര്യ, ആര്യ 2 എന്നീ മെഗാഹിറ്റുകള്‍ക്ക് ശേഷം അല്ലുവും സുകുമാറും ഒരുമിക്കുന്ന ചിത്രത്തില്‍ മലയാളത്തിന്റെ സ്വന്തം ഫഹദ് ഫാസിലും പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്.

ചന്ദനക്കടത്ത് പ്രമേയമാവുന്ന ചിത്രത്തിലെ അല്ലു അർജുന്റെ വ്യത്യസ്തമായ ​ഗെറ്റപ്പ് നേരത്തേ തന്നെ ചർച്ചയായിരുന്നു. ഫഹദ് ഫാസിലാണ് വില്ലൻ വേഷത്തിൽ. രശ്മിക മന്ദാന, ധനഞ്ജയ്, സുനില്‍, അജയ് ഘോഷ് എന്നിവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മുറ്റംസെട്ടി മീഡിയയുമായി ചേര്‍ന്ന് മൈത്രി മൂവി മേക്കേഴ്സ് ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. മലയാളിയായ ഓസ്‌കർ പുരസ്‌ക്കാര ജേതാവ് റസൂല്‍ പൂക്കുട്ടിയാണ് ചിത്രത്തിന്‍റെ ശബ്ദമിശ്രണം. ദേവി ശ്രീ പ്രസാദ് ആണ് സംഗീതം. മിറോസ്ല കുബ ബ്രോസെക് ആണ് ചിത്രത്തിന്‍റെ ക്യാമറ, എഡിറ്റിംഗ് കാര്‍ത്തിക ശ്രീനിവാസ്, പീറ്റര്‍ ഹെയ്‌നും രാം ലക്ഷമണുമാണ് ചിത്രത്തിന്‍റെ ഫൈറ്റ് മാസ്റ്റേഴ്‌സ്. മേക്കപ്പ് നാനി ഭാരതി, കോസ്റ്റ്യൂം ദീപലി നൂര്‍, സഹസംവിധാനം വിഷ്ണു. പി.ആര്‍.ഒ ആതിര ദില്‍ജിത്ത്. മലയാളം, തമിഴ്, ഹിന്ദി, കന്നഡ ഭാഷകളിൽ മൊഴിമാറ്റിയും പ്രദർശനത്തിനെത്തും.



Next Story

Related Stories