TopTop
Begin typing your search above and press return to search.

സോള്‍ വെബ് ഫെസ്റ്റിവലിലേക്ക് മത്സരിക്കാന്‍ മലയാളത്തില്‍ നിന്നൊരു വെബ്‌സീരിസ്; 'എന്നും വരുന്ന ധൂമകേതു'

സോള്‍ വെബ് ഫെസ്റ്റിവലിലേക്ക് മത്സരിക്കാന്‍ മലയാളത്തില്‍ നിന്നൊരു വെബ്‌സീരിസ്; എന്നും വരുന്ന ധൂമകേതു

സൗത്ത് കൊറിയയിലെ സോള്‍ വെബ് ഫെസ്റ്റിവലിലേക്ക് മത്സരിക്കാന്‍ ഒരു മലയാള വെബ്സീരിസ്. വൈശാഖ് റീത്ത സംവിധാനം ചെയ്ത 'എന്നും വരുന്ന ധൂമകേതു' എന്ന മലയാളം വെബ് സീരീസാണ് മത്സരവിഭാഗത്തിലേക്ക് തിരഞ്ഞെടുത്തിരിക്കുന്നത്. ജീവിതത്തില്‍ വ്യക്തിമുദ്ര പതിപ്പിക്കാന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ നേരിടുന്ന പ്രതിസന്ധിയെക്കുറിച്ചാണ് ധൂമകേതു പറയുന്നത്. ചിത്രത്തിന് കഥയും തിരക്കഥയും നിര്‍വഹിച്ചത് കൃഷാന്ത് ആര്‍ കെയാണ്. 24 മത് കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ മത്സരവിഭാഗത്തില്‍ പങ്കെടുത്ത വൃത്താകൃതിയിലുള്ള ചതുരം എന്ന സിനിമയുടെ സംവിധായകനാണ് കൃഷാന്ത്. ലോകത്തെ പലരാജ്യങ്ങളില്‍നിന്നുള്ള വെബ് സീരീസുകള്‍ മാറ്റുരയ്ക്കുന്ന വേദിയാണ് സോള്‍ ഫെസ്റ്റുവല്‍.

നന്ദിനി ഗോപാലകൃഷ്ണന്‍, സ്റ്റെഫി മരിയ രാജു, രാഹുല്‍ രാജഗോപാല്‍, ശ്രീജിത്ത് ബാബു, മിഥുന്‍ എസ് കുമാര്‍, ശ്രീനാഥ് ബാബു തുടങ്ങിയവരാണ് വെബ് സീരിസില്‍ വേഷമിടുന്നത്. അജ്മല്‍ ഹസബുള്ളയാണ് സംഗീതം കൈകാര്യം ചെയ്തിരിക്കുന്നത്.


Next Story

Related Stories