TopTop
Begin typing your search above and press return to search.

അനുഷ്ക ശര്‍മ്മയുടെ ആമസോണ്‍ സീരീസ് 'പാതാള്‍ ലോകി'ല്‍ നിന്നും തരുണ്‍ തേജ് പാലിന്റെ പേര് ഒഴിവാക്കിയതിന് പിന്നില്‍

അനുഷ്ക ശര്‍മ്മയുടെ ആമസോണ്‍ സീരീസ്

ബോളിവുഡ് നടി അനുഷ്‌ക ശര്‍മ നിര്‍മ്മിച്ച്, ആമസോണ്‍ പ്രൈമില്‍ പ്രക്ഷേപണം ചെയ്യുന്ന പുതിയ പരമ്പര 'പാതാള്‍ ലോക്' വലിയ പ്രശംസകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും കാരണമായിട്ടുണ്ട്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലുള്ളവര്‍ക്ക് നേരെയുള്ള വംശീയ പരാമര്‍ശങ്ങളുടെ പേരില്‍ വിമര്‍ശനങ്ങള്‍ നേരിട്ട ഈ പരമ്പര പക്ഷെ, ഹിന്ദു തീവ്രവാദികളുടെ ആക്രമണങ്ങള്‍ക്കാണ് കൂടുതലായി ഇരയായതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസില്‍ എഴുതി ലേഖനത്തില്‍ മഞ്ജുള നാരായണ്‍ ചൂണ്ടിക്കാണിക്കുന്നു. മാംസം ഭക്ഷിച്ചതിന്റെ പേരില്‍ ആള്‍ക്കൂട്ട കൊലയ്ക്ക് വിധേയരാവുന്നവരുടെ ദൃശ്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചതാണ് പ്രശ്‌നത്തിന് ആധാരം. എന്നാല്‍ മാംസം ഭക്ഷിച്ചതിന്റെ പേരില്‍ കൊല്ലപ്പെടുന്നത് ഒരു സിഖുകാരനാണെന്നതാണ് ഹിന്ദു വര്‍ഗ്ഗീയവാദികളെ കൂടുതല്‍ പ്രകോപിതരാക്കുന്നത്. കൊല്ലപ്പെടുന്നത് ഒരു മുസ്ലീമോ ദളിതനോ ആണെങ്കില്‍ കുഴപ്പമില്ലെന്നാണോ ഈ തീവ്ര ഹിന്ദുക്കള്‍ കരുതുന്നതെന്ന് മഞ്ജു നാരായണ്‍ ചോദിക്കുന്നു. എന്നാല്‍, ഇന്ത്യയെ ജാതി, ന്യൂനപക്ഷ വിദ്വേഷമുള്ള രാജ്യമായി ഉയര്‍ത്തിക്കാട്ടുന്നതിനുള്ള മതേതരവാദികളുടെ ശ്രമമാണ് ഇത്തരം ദൃശ്യങ്ങളുടെ പിന്നിലെന്നാണ് തീവ്ര ഹിന്ദുക്കള്‍ വാദിക്കുന്നത്.

പക്ഷെ, മഞ്ജുള ശര്‍മ്മയുടെ ലേഖനം ഉന്നയിക്കുന്ന പ്രസക്ത വിഷയം ഇതല്ല. ഈ പരമ്പര പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ തരുണ്‍ തേജ്പാലിന്റെ 'ദ സ്റ്റോറി ഓഫ് മൈ അസാസിന്‍,' എന്ന പുസ്തകത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടതാണെന് പരമ്പരയുടെ സൃഷ്ടാവ് സുധീപ് ശര്‍മ പരസ്യമായി സമ്മതിക്കുമ്പോള്‍, ചിത്രത്തിന്റെ ശീര്‍ഷകങ്ങളിലൊന്നും തന്നെ അദ്ദേഹത്തിന്റെയോ പുസ്തകത്തിന്റെയോ പേര് പരാമര്‍ശിക്കാതിരിക്കുന്നത് എന്തുകൊണ്ടാണെന്ന് മഞ്ജുള നാരായണ്‍ ചോദിക്കുന്നു. 2002ലെ ഗുജറാത്ത് കലാപങ്ങളുടെ നിജസ്ഥിതി തരണ്‍ തേജ്പാലിന്റെ തെഹല്‍ക പത്രം ഒളിക്യാമറയിലൂടെ പുറത്തുകൊണ്ടുവന്നത് ഹിന്ദു തീവ്രവാദികളെ ചൊടിപ്പിച്ചിരുന്നു. തെഹല്‍ക്കയുടെ 2007 നവംബര്‍ ഏഴ് ലക്കത്തില്‍, ആശിഷ് ഖൈത്താന്റെ നേതൃത്വത്തില്‍ നടത്തിയ ഒളിക്യാമറ റിപ്പോര്‍ട്ടിംഗിലൂടെ കലാപത്തില്‍ ബാബു ബജ്രംഗിയെ പോലെയുള്ളവര്‍ വഹിച്ച പങ്കും ചര്‍ച്ചാ വിഷയമായിരുന്നു. അതോടൊപ്പം 2013 സഹപ്രവര്‍ത്തകയെ പീഢിപ്പിച്ചു എന്ന പേരില്‍ തേജ്പാലിനെതിരെ കേസും നിലനില്‍ക്കുന്നുണ്ട്. ഇക്കാരണങ്ങളാല്‍ തീവ്രഹിന്ദുക്കളില്‍ നിന്നുള്ള കടുത്ത ആക്രമണം ഭയന്നാവാം പരമ്പരയുടെ സൃഷ്ടാക്കള്‍ തേജ്പാലിന് അര്‍ഹതപ്പെട്ട അംഗീകാരം നിഷേധിച്ചതെന്നാണ് മഞ്ജുള നാരായണ്‍ അനുമാനിക്കുന്നത്.

കൂടുതല്‍ വായനയ്ക്ക്: www.hindustantimes.com


Next Story

Related Stories