TopTop
Begin typing your search above and press return to search.

'നമ്മുടെ സമൂഹം ഒരു ജ്യോമട്രി ബോക്‌സാണെങ്കില്‍ മതം ഒരു 'ഡിവൈഡ'റാണ്'; എന്തുകൊണ്ട് ഈ ഷോര്‍ട്ട് ഫിലിം കാണണം

നമ്മുടെ സമൂഹം ഒരു ജ്യോമട്രി ബോക്‌സാണെങ്കില്‍ മതം ഒരു ഡിവൈഡറാണ്; എന്തുകൊണ്ട് ഈ ഷോര്‍ട്ട് ഫിലിം കാണണം

ഭൂരിപക്ഷ വിശ്വാസത്തിന്റെ പ്രിവിലേജുകള്‍ കുട്ടികളില്‍ എങ്ങനെ ബാധിക്കും എന്നു കാണിച്ച ഷോര്‍ട്ട് ഫിലിമാണ് ഈ അടുത്തിറങ്ങിയ ഡിവൈഡര്‍. മുസ്ലീം ബാലനായ അഹാന്റെ സുന്നത്ത് കല്യാണത്തിന് ശേഷം ഒരു ഹിന്ദു സ്‌കൂളില്‍ നിന്നും അവനു നേരിടേണ്ടിവരുന്ന വിവേചനങ്ങളാണ് തന്റെ ഷോര്‍ട്ട് ഫിലിമിലൂടെ ആനന്ദ് രാധാകൃഷ്ണന്‍ തുറന്നു കാണിക്കുന്നത്.

അഹാന്‍ പഠിക്കുന്നത് ഒരു ഹിന്ദു സ്‌കൂളിലായതുകൊണ്ട് തന്നെ ഭൂരിഭാഗം കുട്ടികളും ഹിന്ദുക്കളാണെന്നുമാത്രമല്ല, സ്‌കൂളിന്റെ നടത്തിപ്പുകാരന്‍ ഒരു സ്വാമിയുമാണ്. സ്വാമി പലപ്പോഴായി അഹാന്റെ കൂട്ടുകാരോട് അഹാനുമായി കൂട്ടുകൂടരുത് എന്നു പറയുന്നതായി കാണാം. കുട്ടികളില്‍ അവരറിയാതെ ഈ വാക്കുകള്‍ ഉണ്ടാക്കുന്ന മതബോധത്തെക്കുറിച്ചാണ് ഷോര്ട്ട് ഫിലിം ചര്‍ച്ച ചെയ്യുന്നത്. നമ്മുടെ സമൂഹം ഒരു ജ്യോമട്രി ബോക്‌സാണെങ്കില്‍ മതം ഒരു 'ഡിവൈഡ'റാണ്. അതൊരു ആയുധമായാണ് ഉപയോഗിക്കുന്നത്'. ആനന്ദ് രാധാകൃഷ്ണന്‍ പറയുന്നു. ഇന്ത്യന്‍ എക്‌സ്പ്രസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സുന്നത്തു കല്യാണശേഷം മറ്റു കുട്ടികളുടെ കളിയാക്കല്‍ ഭയന്ന് സ്‌കൂളില്‍ നിന്നും മൂത്രമൊഴിക്കാന്‍ കഴിയാത്ത അഹാനെ ഷോര്‍ട്ട് ഫിലിമില്‍ കാണാം. കുട്ടികളിലൂടെ കഥ പറയാനുള്ള കാരണത്തെക്കുറിച്ചും ആനന്ദ് രാധാകൃഷ്ണന്‍ സംസാരിക്കുന്നുണ്ട്. 'കുട്ടികളിലൂടെ ഗൗരവമേറിയ വിഷയങ്ങളും ലളിതമായി അവതരിപ്പിക്കാനാകുന്നു. ഈ വിഷയം ലളിതമായി പറയാന്‍ ഞാന്‍ ആഗ്രഹിച്ചു'. ആനന്ദ് രാധാകൃഷ്ണന്‍ പറയുന്നു. വളര്‍ന്നു വരുന്ന കുട്ടികള്‍ തന്നെയാണ് ഈ ഷോര്‍ട്ട് ഫിലിമിന്റെ പ്രേക്ഷകരും.

കൊല്‍ക്കത്തയില്‍ നടന്ന സൗത്ത് ഏഷ്യന്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിലും, പൊന്നാനി ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിലും, ഐലന്റ് ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിലും ഡിവൈഡര്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. സ്ത്യജിത്ത് റായുടെ പഥേര്‍ പാഞ്ചാലിയും, മജിദ് മജിദിയുടെ ചില്‍ഡ്രണ്‍ ഓഫ് ഹെവനുമാണ് കുട്ടികളുടെ കാഴ്ചയിലൂടെ ഷോര്‍ട്ട് ഫിലിമെടുക്കാനുണ്ടായ കാരണമെന്ന് ആനന്ദ് രാധാകൃഷ്ണന്‍ പറയുന്നു.


Next Story

Related Stories