TopTop
Begin typing your search above and press return to search.

കൈയിലെ കാശ് തീര്‍ന്നാല്‍ ബാങ്ക് ലോണ്‍ എടുക്കും; ലോക് ഡൗണ്‍ കാലത്ത് തുടരുന്ന സഹായങ്ങള്‍ ഒരു കാരണവശാലും നിര്‍ത്തില്ലെന്ന് പ്രകാശ് രാജ്

കൈയിലെ കാശ് തീര്‍ന്നാല്‍ ബാങ്ക് ലോണ്‍ എടുക്കും; ലോക് ഡൗണ്‍ കാലത്ത് തുടരുന്ന സഹായങ്ങള്‍ ഒരു കാരണവശാലും നിര്‍ത്തില്ലെന്ന് പ്രകാശ് രാജ്

ലോക് ഡൗണ്‍ മൂലം ജീവിതം വഴിമുട്ടിയവരെ സഹായിക്കാന്‍ മുന്നിട്ടിറങ്ങിയ പ്രമുഖരില്‍ പ്രധാനിയായിരുന്നു നടന്‍ പ്രകാശ് രാജ്. ഈ ദുരിതകാലത്ത് തനിക്ക് ചുറ്റുള്ളവരോട് അദ്ദേഹം കാണിച്ച കരുതല്‍ ഏവര്‍ക്കും മാതൃകയായിരുന്നു. നീണ്ടു പോകുന്ന ലോക് ഡൗണ്‍ മൂലം ജനജീവിതം കൂടുതല്‍ ദുസ്സഹമാകുമ്പോള്‍ തന്റെ സാമ്പത്തിക നിലപോലും കാര്യമാക്കാതെ കൂടുതല്‍ ക്ഷേമപ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോവുകയാണ് പ്രകാശ് രാജ്. കൈയിലുള്ള പണം തീര്‍ന്നാല്‍ ബാങ്ക് ലോണ്‍ എടുത്താണെങ്കിലും ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന സഹായങ്ങള്‍ താന്‍ തുടരുമെന്നാണ് അദ്ദേഹം പ്രഖ്യാപിച്ചിരിക്കുന്നത്. തന്റെ ട്വിറ്ററില്‍ അദ്ദേഹം കുറിച്ചത് ഇങ്ങനെയാണ്; എന്റെ സമ്പാദ്യം തീര്‍ന്നുകൊണ്ടിരിക്കുകയാണ്. പക്ഷേ, ബാങ്ക് ലോണ്‍ എടുത്തും ഞാനിപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത് തുടരും. കാരണം, എനിക്കറിയാം, എനിക്കിനിയും സമ്പാദിക്കാം.മനുഷ്യത്വം കൊണ്ട് മാത്രമെ നമുക്കീ ദുരിതകാലം അതിജീവിക്കാന്‍ സാധിക്കൂ. നമുക്കൊരുമിച്ച് നിന്നു പോരാടാം, ജീവിതം തിരികെ പിടിക്കാം.

My financial resources depleting .. But Will take a loan and continue reaching out . BECAUSE I KNOW ....I CAN ALWAYS EARN AGAIN.. IF HUMANITY SURVIVES THESE DIFFICULT TIMES. .. #JustAsking 🙏Let"s fight this together.. let"s give back to life ..a #prakashrajfoundation initiative pic.twitter.com/7JHSLl4T9C
— Prakash Raj (@prakashraaj) April 20, 2020

ലോക് ഡൗണ്‍ പ്രഖ്യാപിച്ച ആദ്യ ദിവസങ്ങളില്‍ തന്നെ പ്രകാശ് രാജ് സഹായഹസ്തവുമായി മുന്നിട്ടിറങ്ങിയിരുന്നു. വീട്ടു ജോലിക്കാര്‍, ഫൗണ്ടേഷന്‍ ജീവനക്കാര്‍, പ്രൊഡക്ഷന്‍ ഹൗസിലെ ജീവനക്കാര്‍, ഫാം ജീവനക്കാര്‍ എന്നിവര്‍ക്കെല്ലാം മേയ് മാസം വരെയുള്ള ശമ്പളം മുന്‍കൂറായി അദ്ദേഹം നല്‍കി. ചിത്രീകരണം നിര്‍ത്തിവയ്ക്കേണ്ട വന്ന തന്റെ മൂന്നു സിനിമകളിലെ ദിവസ വേതനക്കാര്‍ക്കു മൂന്നു മാസത്തേക്ക് പാതി ശമ്പളവും അദ്ദേഹം നല്‍കി. ഇതുകൊണ്ട് നിര്‍ത്തുന്നില്ലെന്നും ഇനിയും എന്തൊക്കെ ചെയ്യാന്‍ തനിക്കു കഴിയുമോ അതെല്ലാം ചെയ്യുമെന്നും അന്നേ പ്രകാശ് രാജ് ഉറപ്പ് നല്‍കിയിരുന്നു. നിങ്ങള്‍ക്കു ചുറ്റുമുള്ള സഹായം ആവശ്യമുള്ളവരെ സഹായിക്കാന്‍ ഓരോരുത്തരും തയ്യാറാകണമെന്നായിരുന്നു അദ്ദേഹം സമൂഹത്തോട് അഭ്യര്‍ത്ഥിച്ചത്.കൊറോണക്കാലത്ത് തന്റെയും കുടുംബത്തിന്റെയും മാത്രം സുരക്ഷിതത്വമല്ല, നടന്‍ പ്രകാശ് രാജ് ആലോചിച്ചത്. തനിക്കൊപ്പമുള്ളവരെയും ചേര്‍ത്തു പിടിക്കാനാണ്. സഹജീവികളുടെ കരുതലിന് പ്രാധാന്യം കൊടുക്കുന്ന ഓരോരുത്തര്‍ക്കും ആവേശവും ഉത്തേജനവും നല്‍കുന്ന കാര്യങ്ങളാണ് പ്രകാശ് രാജ് ചെയ്യുന്നതെന്നാണ് സോഷ്യല്‍ മീഡിയ അദ്ദേഹത്തെ അഭിനന്ദിച്ചുകൊണ്ട് പറയുന്നത്.

Next Story

Related Stories