TopTop
Begin typing your search above and press return to search.

'വണ്ടര്‍ വുമണ്‍ 1984' ഈ മാസം ഇന്ത്യയില്‍ എത്തും

വണ്ടര്‍ വുമണ്‍ 1984 ഈ മാസം ഇന്ത്യയില്‍ എത്തും

'വണ്ടര്‍ വുമണ്‍ 1984' ഈ മാസം 24ന് ഇന്ത്യയില്‍ റിലീസ് ചെയ്യുമെന്ന് വാര്‍ണര്‍ ബ്രോസ് അറിയിച്ചു. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക് തുടങ്ങിയ നാല് ഭാഷകളിലായാണ് ഇന്ത്യയില്‍ ചിത്രമെത്തുക. ക്രിസ്മസിന് ചിത്രം അമേരിക്കന്‍ തീയേറ്ററുകളില്‍ എത്തുമെന്ന് നേരത്തെ നിര്‍മ്മാതാക്കള്‍ അറിയിച്ചിരുന്നു. ഈ വര്‍ഷം ജൂണില്‍ ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരുന്നുവെങ്കിലും കോവിഡ് വ്യാപനം മൂലം വൈകുകയായിരുന്നു.

പാറ്റി ജെന്‍കിന്‍സാണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയ്ലറുകള്‍ നേരത്തെ പുറത്തിറങ്ങിയിരുന്നു. 2017ല്‍ ഇറങ്ങിയ വണ്ടര്‍ വുമണ്‍ ചിത്രം വന്‍ ബോക്‌സോഫിസ് ഹിറ്റായിരുന്നു. അതിന്റെ തുടര്‍ച്ചയാണ് പുതിയ ചിത്രം.1920 കളില്‍ ലോകമഹായുദ്ധകാലത്ത് നടക്കുന്ന രീതിയിലാണ് ഒന്നാം ഭാഗം എങ്കില്‍ പുതിയ ചിത്രം നടക്കുന്നത് 1984ലാണ്.

1920 കളില്‍ ലോകമഹായുദ്ധകാലത്ത് നടക്കുന്ന രീതിയിലാണ് ഒന്നാം ഭാഗം എങ്കില്‍ പുതിയ ചിത്രം നടക്കുന്നത് 1984ലാണ്. ഗാല്‍ ഗാഡോട്ടിന് പുറമേ ക്രിസ് പിനെ, ക്രിസ്റ്റന്‍ വിഗ്, റോബിന്‍ റൈറ്റ് എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്നു. പെട്രോ പാസ്‌ക്കലാണ് ചിത്രത്തിലെ പ്രതിനായക വേഷത്തില്‍ എത്തുന്നത്.


Next Story

Related Stories