താരസംഘടനയായ എഎംഎംഎയ്ക്കെതിരായ പോരാട്ടത്തില്‍ വിമന്‍ കളക്ടീവിന് പിന്തുണയ പ്രഖ്യാപിച്ച് സാഹിത്യകാരന് ബെന്യാമിന്. എഎംഎംഎ ജനറല്‍ സെക്രട്ടറി ഇടവേള ആക്രമിക്കപ്പെട്ട നടിയെക്കുറിച്ച് നടത്തിയ വിവാദ പ്രസ്താവനയ്ക്കെതിരേ രംഗത്തു വന്ന ഡബ്ല്യുസിസി അംഗങ്ങളായ പാര്‍വതി, പദ്മപ്രിയ, രേവതി എന്നിവര്‍ക്ക് അഭിനന്ദനങ്ങള്‍ അര്‍പ്പിച്ചുകൊണ്ടുള്ള ഫെയ്സ്ബുക്ക് പോസ്റ്റിലാണ് ബന്യാമിന് തന്റെ പിന്തുണ അറിയിച്ചിരിക്കുന്നത്. കാര്യസാധ്യതകളുടെ മാത്രം ഈ ലോകത്ത് വരും വരായ്കകളെക്കുറിച്ച് ആലോചിക്കാതെ ഇരയായ പെണ്‍കുട്ടിയെ ചേര്‍ത്തു പിടിക്കാനും ധീരമായ നിലപാടില്‍ ഉറച്ചു നില്‍ക്കാനും കരുത്ത് കാണിച്ച ഈ മൂന്നു വനിതകള്‍ക്ക് ബിഗ് സല്യൂട്ട് നല്‍കുകയാണ് ബെന്യാമിന്. ധീരമായി മുന്നോട്ടുപോകാനും നിങ്ങളായിരുന്നു ശരിയെന്ന് കാലം തെളിയിക്കുമെന്നുമാണ് അദ്ദേഹം പറയുന്നത്.
ബെന്യാമിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് വായിക്കാം;
കാര്യസാധ്യതകളുടെ മാത്രം ഈ ലോകത്ത് വരും വരായ്കകളെക്കുറിച്ച് ആലോചിക്കാതെ ഇരയായ പെണ്‍കുട്ടിയെ ചേര്‍ത്തു പിടിക്കാനും ധീരമായ നിലപാടില്‍ ഉറച്ചു നില്‍ക്കാനും കരുത്ത് കാണിച്ച ഈ മൂന്നു വനിതകള്‍ക്ക് ബിഗ് സല്യൂട്ട്. ലിംഗനീതിയും സമത്വവും ഉറപ്പു വരുത്തുന്നതിന് പൊതുജന പിന്തുണ ഇവര്‍ക്ക് ആവശ്യമുണ്ട്.
പാര്‍വതി, രേവതി, പദ്മപ്രിയ... മുന്നോട്ട് പോവുക. നിങ്ങളായിരുന്നു ശരി എന്ന് കാലം തെളിയിക്കും.