TopTop
Begin typing your search above and press return to search.

കൊച്ചിയില്‍ ഷോപ്പിങ് മാളില്‍വച്ച് അപമാനിക്കാന്‍ ശ്രമം; യുവനടിയുടെ വെളിപ്പെടുത്തല്‍

കൊച്ചിയില്‍ ഷോപ്പിങ് മാളില്‍വച്ച് അപമാനിക്കാന്‍ ശ്രമം; യുവനടിയുടെ വെളിപ്പെടുത്തല്‍

കൊച്ചി നഗരത്തിലെ ഷോപ്പിങ് മാളില്‍ വച്ച് രണ്ട് ചെറുപ്പക്കാര്‍ തന്നെ അപമാനിക്കാന്‍ ശ്രമിച്ചതായി മലയാളത്തിലെ യുവനടിയുടെ വെളിപ്പെടുത്തല്‍. സമൂഹമാധ്യമത്തിലൂടെയാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്.

ഇന്നലെ രാത്രിയാണ് ഇതു സംബന്ധിച്ച പോസ്റ്റ് നടി ഇന്‍സ്റ്റഗ്രാമിലൂടെ പരസ്യപ്പെടുത്തിയത്. കുടുംബവുമൊത്ത് ഷോപ്പിംഗിനെത്തിയപ്പോഴാണ് ദുരനുഭവമുണ്ടായത്. ശരീരത്തില്‍ സ്പര്‍ശിച്ച ശേഷം ചെറുപ്പക്കാര്‍ തന്നെ പിന്തുടര്‍ന്നെന്നാണ് നടി പറയുന്നത്. ഇതു സംബന്ധിച്ച് പരാതി നല്‍കാനില്ലെന്നും നടിയും കുടുംബവും വ്യക്തമാക്കി.

കുടുംബത്തിനൊപ്പം ഇന്നലെ ഷോപ്പിങ് മാളില്‍ എത്തിയപ്പോഴായിരുന്നു സംഭവം. ഹൈപ്പര്‍മാര്‍ക്കറ്റില്‍ നില്‍ക്കുകയായിരുന്നു നടിയുടെ സമീപത്തിലൂടെ പോയ രണ്ട് ചെറുപ്പക്കാരില്‍ ഒരാള്‍ തന്റെ ശരീരത്തിന്റെ പിന്‍ഭാഗത്തായി സ്പര്‍ശിച്ചു എന്നാണ് താരം പറയുന്നത്. അപ്രതീക്ഷിതമായുണ്ടായ സംഭവത്തില്‍ താന്‍ ഞെട്ടിപ്പോയെന്നും പ്രതികരിക്കാന്‍ പോലുമായില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു. തന്റെ സഹോദരിയും ഇത് കണ്ടിരുന്നു. താന്‍ അവരുടെ അടുത്തേക്ക് പോയെങ്കിലും തന്നെ അവര്‍ ശ്രദ്ധിക്കാത്തതുപോലെ നിന്നു.

തുടര്‍ന്ന് അമ്മയുടേയും സഹോദരന്റേയും അടുത്തേക്ക് പോയ നടിയെ അവര്‍ പിന്തുടര്‍ന്നെത്തി. തന്റെ നേരെ നടന്നുവന്നു അടുത്തേക്ക് നീങ്ങി നിന്നു തന്റെ പുതിയ ചിത്രത്തിന്റെ പേര് ചോദിച്ചു. താന്‍ അറിയേണ്ട കാര്യമില്ല എന്നാണ് താരം മറുപടി നല്‍കിയത്. അമ്മ വരുന്നതുകണ്ടതോടെ അവര്‍ പോയി. അവരോട് തനിക്ക് ഒരുപാട് കാര്യം പറയാനുണ്ടായിരുന്നെന്നും എന്നാല്‍ അതിന് സാധിച്ചില്ലെന്നും താരം കുറിപ്പില്‍ വ്യക്തമാക്കുന്നു. ഇത്തരത്തിലുള്ള അനുഭവം തനിക്ക് നേരത്തെയും ഉണ്ടായിട്ടുണ്ടെന്നും എന്നാല്‍ ഓരോ തവണയും തന്നെ അത് ബുദ്ധിമുട്ടിക്കിയെന്നും നടി പറഞ്ഞു.


Next Story

Related Stories