കായികം

മലയാളിയായ മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം ജാബിര്‍ വാഹനാപകടത്തില്‍ മരിച്ചു

Avatar

അഴിമുഖം പ്രതിനിധി

മലയാളിയായ മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം സി ജാബിര്‍(44) വാഹനാപകടത്തില്‍ മരിച്ചു. ഞായറാഴ്ച രാത്രിയില്‍ കോഴിക്കോട്-പാലക്കാട് ദേശീയപാതയില്‍ മുസ്ലിയാരങ്ങാടിയില്‍ വെച്ചാണ് അപകടം സംഭവിച്ചത്. ജാബിര്‍ ഓടിച്ച കാര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഇന്ത്യന്‍ ഫുട്‌ബോളിലെ പ്രതിരോധ നിരയിലെ താരമായ ജാബിര്‍ 1994-95 വര്‍ഷത്തെ നെഹ്‌റു കപ്പിലാണ് കളിച്ചത്. റൈറ്റ് വിങ്ങ് ബാക്കായിരുന്നു ജാബിര്‍ കേരള പോലീസ് താരം കൂടിയായിരുന്നു. രണ്ട് വര്‍ഷമായി എംഎസ്പിയില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറാണ് ജാബിര്‍.

ഭാര്യ: നസീറ. മക്കള്‍: ഫിദ, റിന്‍ദ, ഫഹദ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍