TopTop
Begin typing your search above and press return to search.

സൗദി അറേബ്യയില്‍ അനധികൃതമായി മരം മുറിച്ചാല്‍ 59 കോടി പിഴ, 10 വര്‍ഷം തടവ്

സൗദി അറേബ്യയില്‍ അനധികൃതമായി മരം മുറിച്ചാല്‍ 59 കോടി പിഴ, 10 വര്‍ഷം തടവ്

സൗദി അറേബ്യയില്‍ അനധികൃതമായി മരം മുറിച്ചാല്‍ 3 കോടി റിയാല്‍ (59.62 കോടി രൂപ) പിഴയോ 10 വര്‍ഷം തടവോ രണ്ടും കൂടിയോ ശിക്ഷ. മരങ്ങള്‍, കുറ്റിച്ചെടികള്‍, ഔഷധസസ്യങ്ങള്‍, സസ്യങ്ങള്‍ എന്നിവ വെട്ടിമാറ്റുക, പിഴുതുമാറ്റുക, നീക്കുക, അവയുടെ പുറംതൊലി, ഇലകള്‍ അല്ലെങ്കില്‍ ഏതെങ്കിലും ഭാഗം നീക്കം ചെയ്യുക, അല്ലെങ്കില്‍ മണ്ണ് നീക്കുക എന്നിവ ചെയ്യുന്നത് രാജ്യത്തിന്റെ പാരിസ്ഥിതിക നിയമങ്ങളില്‍ പറഞ്ഞിരിക്കുന്നതുപോലെ കടുത്ത ശിക്ഷാനടപടികള്‍ക്ക് കാരണമാകും ' പ്രോസിക്യൂഷന്‍ ട്വിറ്ററില്‍ പറഞ്ഞു. വരുന്ന ദശകത്തിന്റെ അവസാനത്തോടെ പരിസ്ഥിതി സുസ്ഥിരത കൈവരിക്കാനുള്ള സൗദി അറേബ്യയുടെ വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായാണ് പ്രഖ്യാപനം.

ഹരിത പ്രചാരണം മരുഭൂമീകരണം കുറയ്ക്കുന്നതിന് സഹായിക്കുന്നതിനായി 2021 ഏപ്രില്‍ അവസാനത്തോടെ 10 ദശലക്ഷം വൃക്ഷത്തൈകള്‍ നടുന്നതിനായി പുതിയ ഹരിത കാമ്പയിന്‍ ആരംഭിക്കുമെന്നും പരിസ്ഥിതി മന്ത്രി അബ്ദുള്‍ റഹ്മാന്‍ അല്‍ ഫഡ്ലി കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. രാജ്യത്തിന്റെ പരിസ്ഥിതി, ജല, കാര്‍ഷിക മന്ത്രാലയത്തിന്റെ തലവന്‍ ട്വിറ്ററില്‍ 2021 ഓഗസ്റ്റ് 30 വരെ തുടരുന്ന ''ലെറ്റ്‌സ് മേക്ക് ഇറ്റ് ഗ്രീന്‍'' എന്ന കാമ്പെയ്നിന്റെ തുടക്കം കുറിച്ചിട്ടുണ്ട്.

.


Next Story

Related Stories