TopTop
Begin typing your search above and press return to search.

ഈ വര്‍ഷം അവസാനത്തോടെ ഒരു ലക്ഷം പ്രവാസികളെ പുറത്താക്കുമെന്ന് കുവൈറ്റ്

ഈ വര്‍ഷം അവസാനത്തോടെ  ഒരു ലക്ഷം പ്രവാസികളെ പുറത്താക്കുമെന്ന് കുവൈറ്റ്

കുവൈറ്റില്‍ ഒരു ലക്ഷം വിദേശികളെ ഈ വര്‍ഷം അവസാനത്തോടെ പുറത്താക്കുമെന്ന് അധികൃതര്‍. ജനസംഖ്യാ അനുപാതം നിയന്ത്രിക്കുന്നതിനും അവിദഗ്ധ തൊഴിലാളികളുടെ എണ്ണം കുറയ്ക്കുന്നതിന്റെയും ഭാഗമായാണ് നടപടി. രാജ്യത്ത് വീസ കച്ചവടം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന 450 ഓളം കമ്പനികളെ കണ്ടെത്തിയതായും അധികൃതര്‍ അറിയിച്ചു.

വിവിധ കമ്പനികളുടെ വീസയില്‍ എത്തിയവര്‍ തൊഴില്‍ ലഭിക്കാതെ പകരം തൊഴില്‍തേടി അലയുന്നു. ഇങ്ങനെ 450 കമ്പനികളില്‍ 300 എണ്ണത്തിനും യാതൊരു വാണിജ്യ ഇടപാടുകളും ഇല്ലെന്നും കണ്ടെത്തിയിട്ടുണ്ട്. വീസ കച്ചവടക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായാണിത്. താമസാനുമതികാര്യ വിഭാഗവുമായി സഹകരിച്ച് ആഭ്യന്തര മന്ത്രാലയം 535 പേര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. അവരില്‍ 55 സ്വദേശികളും ഉള്‍പ്പെടും.

ഫാമുകളുടെ മറവിലും വ്യാപകമായ തോതില്‍ വീസ കച്ചവടം നടക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. വീസ കച്ചവടം വഴി കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ വ്യാജകമ്പനികള്‍ 66 ദശലക്ഷം ദിനാര്‍ സമ്പാദിച്ചതായാണ് കണക്ക്. 30,000 പേരെയെങ്കിലും അത്തരത്തില്‍ കുവൈറ്റില്‍ എത്തിച്ചിട്ടുമുണ്ട്. അറബ്, ഏഷ്യന്‍ രാജ്യങ്ങളില്‍നിന്നുള്ളവരാണ് വീസക്കച്ചവടത്തിന് ഇരയായി കുവൈത്തില്‍ എത്തുന്നവരില്‍ ഏറെയും. 1,500 ദിനാറിന് മുകളിലാണ് ഓരോരുത്തരും വീസയ്ക്ക് നല്‍കുന്നുണ്ടെന്നാണ് കണ്ടെത്തിയത്.


Next Story

Related Stories