TopTop
Begin typing your search above and press return to search.

കോവിഡ് ദുരിതബാധിതർക്ക് 15 കോടി രൂപയുടെ ധനസഹായവുമായി രവി പിള്ളയുടെ ആര്‍.പി ഫൗണ്ടേഷന്‍; അഞ്ച്‌ കോടി പ്രവാസികൾക്ക്

കോവിഡ് ദുരിതബാധിതർക്ക് 15 കോടി രൂപയുടെ ധനസഹായവുമായി രവി പിള്ളയുടെ ആര്‍.പി ഫൗണ്ടേഷന്‍; അഞ്ച്‌ കോടി പ്രവാസികൾക്ക്

കോവിഡ് മൂലം സാമ്പത്തിക പ്രതിസന്ധിയിലായ പ്രവാസികൾക്ക് 5 കോടിയടക്കം കോവിഡ്19 ദുരിതമനുഭവിക്കുന്നവർക്കു സാന്ത്വനം പകരാൻ 15 കോടി രൂപ ചെലവഴിക്കുമെന്നു പ്രമുഖ വ്യവസായിയും ആർപി ഗ്രൂപ്പ് ഒാഫ് കമ്പനീസ് സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ രവി പിള്ള. പ്രവാസികൾക്കുള്ള 5 കോടി നോർക്ക റൂട്സ് വഴിയാണ് ആർപി ഫൗണ്ടേഷൻ വിതരണം ചെയ്യുക. നോർക്കയിൽ റജിസ്റ്റർ ചെയ്യാത്തവർക്കും സഹായത്തിനായി അപേക്ഷിക്കാവുന്നതാണ്. ഓഗസ്റ്റിനകം തുക വിതരണം ചെയ്യാനാണു തീരുമാനം.

പത്തു കോടി രൂപ ആര്‍ പി ഫൗണ്ടേഷനിലൂടെ കോവിഡ് മൂലം സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന കുടുംബങ്ങള്‍ക്കും സാമ്പത്തിക ബുദ്ധിമുട്ടുള്ള കല്യാണപ്രായമായ പെണ്‍കുട്ടികളുടെ വിവാഹത്തിനും ചികിത്സ ആവശ്യങ്ങള്‍ക്കും സാമ്പത്തിക പരാധീനതയുള്ള വിധവകളായ സ്ത്രീകള്‍ക്കുള്ള സഹായമായും വിതരണം ചെയ്യും. കോവിഡ് മൂലം സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന പരമാവധി ആളുകളിലേക്ക് സഹായം എത്തിക്കാനാണ് ആര്‍ പി ഫൗണ്ടേഷന്‍ ലക്ഷ്യംവെക്കുന്നതെന്നും രവി പിള്ള പറഞ്ഞു. സഹായം ലഭിക്കുന്നതിനായി അര്‍ഹരായ ആളുകള്‍ സ്ഥലം എം.പി/മന്ത്രി/എം.എല്‍.എ/ജില്ലാ കളക്ടര്‍ എന്നിവരില്‍ ആരുടെയെങ്കിലും സാക്ഷ്യപത്രത്തോടൊപ്പം ആര്‍ പി ഫൗണ്ടേഷന്റെ താഴെ പറയുന്ന അഡ്രസ്സില്‍ എത്രയും പെട്ടന്ന് അപേക്ഷിക്കണമെന്ന് രവി പിള്ള അഭ്യര്‍ത്ഥിച്ചു.

'കോവിഡ് പ്രതിസന്ധി തുടങ്ങിയതു മുതല്‍ ആര്‍ പി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ നിരവധി രാജ്യങ്ങളിലെ കോവിഡ് പ്രധിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവുകയും അനേകം കുടുംബങ്ങള്‍ക്ക് യാത്രാ സഹായം ഉള്‍പ്പടെ നിരവധി സാമ്പത്തിക സഹായങ്ങള്‍ നല്‍കി വരികയുമാണ്. ഇത് കൂടാതെ കോവിഡിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്ന് ചവറ ശങ്കരമംഗലം സ്‌കൂളില്‍ 250 രോഗികളെ കിടത്തി ചികില്‍സിക്കുന്നതിനുള്ള കോവിഡ് ചികിത്സ കേന്ദ്രമൊരുക്കി. മറ്റുള്ളവരുടെ വേദന പങ്കിട്ട് അവര്‍ക്ക് താങ്ങും തണലുമാകാന്‍ കഴിയുക എന്നത് ജീവിതത്തിലെ ഏറ്റവും വലിയ കര്‍ത്തവ്യമായി കരുതുന്നുവെന്ന് രവി പിള്ള പറഞ്ഞു.''



.


Next Story

Related Stories