TopTop
Begin typing your search above and press return to search.

കോവിഡ് മൂലം ഗള്‍ഫില്‍ മരിച്ചത് 200 മലയാളികള്‍, മസ്‌കറ്റില്‍ ഇന്ന് തൃശ്ശൂര്‍ സ്വദേശി മരിച്ചു

കോവിഡ് മൂലം ഗള്‍ഫില്‍ മരിച്ചത് 200 മലയാളികള്‍, മസ്‌കറ്റില്‍ ഇന്ന് തൃശ്ശൂര്‍ സ്വദേശി മരിച്ചു

കോവിഡ് മൂലം ഗള്‍ഫില്‍ മരിച്ച മലയാളികളുടെ എണ്ണം 200 ആയി. ഒമാനില്‍ ഇന്ന് ഒരു മലയാളി കൂടി മരിച്ചു. തൃശ്ശൂര്‍ ഒരുമനയൂര്‍ തെരുവത്ത് വീട്ടില്‍ അബ്ദുള്‍ ജബ്ബാര്‍ (59) ആണ് മസ്‌കറ്റിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. ഒമാനില്‍ കോവിഡ് മൂലം മരിച്ച അഞ്ചാമത്തെ മലയാളിയാണ് അബ്ദുള്‍ ജബ്ബാര്‍. ഒരാഴ്ച മുമ്പാണ് ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശ്വാസം മുട്ടല്‍ രൂക്ഷമായിരുന്നു. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് നാല് ദി വസം മുമ്പ് വെന്റിലേറ്ററിലാക്കി. ഇന്ന് രാവിലെയാണ് മരണം ഗള്‍ഫാര്‍ കമ്പനിയില്‍ ഓഫീസ് ജീവനക്കാരനാണ്. 10 വര്‍ഷത്തിലധികമായി ഒമാനിലുണ്ട്.


Next Story

Related Stories