TopTop
Begin typing your search above and press return to search.

ലോക റെക്കോർഡിൽ ഇടംപിടിച്ച് അബുദാബിയിലെ പുതുവര്‍ഷത്തെ കരിമരുന്ന് പ്രയോഗം|വിഡിയോ

ലോക റെക്കോർഡിൽ ഇടംപിടിച്ച് അബുദാബിയിലെ പുതുവര്‍ഷത്തെ കരിമരുന്ന് പ്രയോഗം|വിഡിയോ

പുതുവര്‍ഷത്തില്‍ ലോക റെക്കോര്‍ഡ് നേടി അബുദാബിയിലെ കരിമരുന്ന് പ്രയോഗം. അബുദാബി അല്‍ വത് ബയില്‍ നടന്ന 35 മിനിറ്റ് നീണ്ട കരിമരുന്ന് പ്രയോഗമാണ് ലോക റെക്കോര്‍ഡില്‍ ഇടംപിടിച്ചത്. 33 സ്ഥലങ്ങളിലാണ് ആകാശത്ത് വര്‍ണ വിസ്മയം തീര്‍ത്തത്. കോവിഡ്19 സുരക്ഷാ മാണദണ്ഡങ്ങള്‍ പാലിച്ച് ജനം ഇത് ആസ്വദിച്ചു.

ലോകത്തെ ഏറ്റവും ഉയരം കൂടിയ മനുഷ്യ നിര്‍മിത കെട്ടിടമായ ദുബായിലെ ബുര്‍ജ് ഖലീഫയില്‍ പൂച്ചവാല്‍ പോലെ അടിമുതല്‍ മുടി വരെ തിരി തെളിഞ്ഞപ്പോള്‍ വളരെ അകലെ നിന്നു പോലും ആളുകള്‍ക്ക് അത് ആസ്വദിക്കാനായി. ബുര്‍ജ് അല്‍ അറബ്, ലാ മെര്‍, ദുബായ് ഫ്രെയിം, ഷാര്‍ജ അല്‍ മജാസ് വാട്ടര്‍ഫ്രണ്ട്, റാസല്‍ഖൈമ, അല്‍ മര്‍ജാന്‍ ദ്വീപ്, അജ്മാന്‍ കോര്‍ണിഷ്, ഫുജൈറ കോര്‍ണിഷ് എന്നിവിടങ്ങളിലും കരിമരുന്ന് പ്രയോഗമുണ്ടായിരുന്നു.



Next Story

Related Stories