TopTop
Begin typing your search above and press return to search.

പ്രവാസികള്‍ക്ക് എതിരെ വിദ്വേഷ പ്രചരണം: അറബ് മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റില്‍

പ്രവാസികള്‍ക്ക് എതിരെ വിദ്വേഷ പ്രചരണം: അറബ് മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റില്‍

പ്രവാസികളെ വംശീയമായി അധിക്ഷേപിക്കുന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വിദ്വേഷപ്രചരണം നടത്തിയതിന് യു എ ഇ സ്വദേശിയായ മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റിലായി. കവിയും സോഷ്യല്‍ മീഡിയയിലെ സജീവ സാന്നിധ്യവുമായ താരിഖ് അല്‍ മെഹ് യാസാണ് പിടിയിലായത്. യു.എ.ഇ ഫെഡറല്‍ പബ്ലിക് പ്രോസിക്യൂഷന്‍ ഉത്തരവിനെതുടര്‍ന്നാണ് നടപടി.

ഇന്ത്യക്കാരും ബംഗാളികളും ഉള്‍പ്പെടുന്ന പ്രവാസികളെ അറബ് പ്രവാസികളുമായി താരതമ്യം ചെയ്താണ് ഇയാള്‍ വീഡിയോ പ്രചരിപ്പിച്ചിരുന്നത്. സഹിഷ്ണുതയുടെ മൂല്യങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്ന യു.എ.ഇയില്‍ ഇത്തരം ലംഘനങ്ങള്‍ കുറ്റകരമാണെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ നിരീക്ഷിച്ചു. ഒരു സമൂഹത്തിന്റെ വികാരങ്ങളെ വൃണപ്പെടുത്തുന്ന പരമാര്‍ശമാണ് ഇദ്ദേഹം നടത്തിയത്. യു എ ഇ ഉയര്‍ത്തിപിടിക്കുന്ന സഹിഷ്ണുതാ മൂല്യങ്ങള്‍ക്ക് വിരുദ്ധമാണ് ഈ നടപടിയെന്ന് യു എ ഇ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി ചൂണ്ടിക്കാട്ടി. രാജ്യം, വിശ്വാസം, വര്‍ണം, ഭാഷ എന്നിവയുടെ പേരില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിക്കുന്നത് രാജ്യത്ത് അനുവദനീയമല്ല. ഇത്തരം പ്രവണതകളെ ശക്തമായി നേരിടും. എല്ലാവരെയും ബഹുമാനിക്കുക എന്നത് യു എ ഇയുടെ അടിസ്ഥാന നയമാണ്. ഇത് ലംഘിച്ചാല്‍ ശക്തമായ നടപടിയുണ്ടാകുമെന്നും യു എ ഇ അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.


Next Story

Related Stories