ബഹ്റൈനില്‍ കോവിഡിനെതിരെ പോരാടുന്ന മുന്‍നിര ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ് വാക്സിന് ഉപയോഗിക്കാന്‍ അനുമതി. ചൊവ്വാഴ്ച മുതല്‍ കോവിഡ് രോഗികളെ ചികിത്സിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരില്‍ സന്നദ്ധത അറിയിക്കുന്നവര്ക്കാണ് അടിയന്തര ഘട്ടങ്ങളില്‍ വാക്സിന് നല്‍കുന്നത്. ഇത് സംബന്ധിച്ച് ആരോഗ്യ വിഭാഗത്തില്‍ നിന്ന് അറിയിപ്പ് ലഭിച്ചതായാണ് റിപോര്‍ട്ട്.
ആരോഗ്യ മന്ത്രി ഫാഇഖ ബിത് സഈദ് അസ്സാലിഹ് ആണ് ഇക്കാര്യം അറിയിച്ചത്. ആരോഗ്യ പ്രവര്‍ത്തകരുടെ ആരോഗ്യം ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായാണിതെന്നും മന്ത്രി പറഞ്ഞു. കൊറോണ വൈറസ് ബാധിക്കാന്‍ ഏറെ സാധ്യതയുള്ള മുന്‍നിര ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സമാന വാക്സിന് അടിയന്തിരമായി ഉപയോഗിക്കാന്‍ യുഎഇ സെപ്റ്റംബറില്‍ അനുമതി നല്‍കിയിരുന്നു.
യുഎഇയിലെ ജി 42 കമ്പനിയുമായി സഹകരിച്ചാണ് വാക്സിന് ലഭ്യമാക്കുന്നത്. കോവിഡ് -19 വാക്സിന്റെ മൂന്നാം ഘട്ടം ക്ലിനിക്കല്‍ പരീക്ഷണം ബഹ്റൈനില്‍ തുടരുകയാണ്. 7700 സന്നദ്ധ പ്രവര്‍ത്തകരിലാണ് വാക്സിന് പരീക്ഷണം നടക്കുന്നത്. നേരത്തെ നടന്ന ഒന്നും രണ്ടും ഘട്ട പരീക്ഷണങ്ങളില്‍ വാക്സിന് സുരക്ഷിതവും ഫലപ്രദവുമാണെന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വാക്സിന് ഉപയോഗത്തിന് അനുമതി നല്‍കിയത്.