TopTop
Begin typing your search above and press return to search.

ഫൈസര്‍ കോവിഡ് വാക്‌സിന് അനുമതി നല്‍കി ബഹ്‌റൈന്‍

ഫൈസര്‍ കോവിഡ് വാക്‌സിന് അനുമതി നല്‍കി ബഹ്‌റൈന്‍

അമേരിക്കന്‍ മരുന്ന് നിര്‍മാണ കമ്പനികളായ ഫൈസറും ബയോ എന്‍ടെകും ചേര്‍ന്ന് വികസിപ്പിച്ചെടുത്ത കോവിഡ് വാക്‌സിന് ബഹ്‌റൈന്‍ അനുമതി നല്‍കി. ഫൈസറിന്റെ കോവിഡ് വാക്സിന് അനുമതി നല്‍കുന്ന ലോകത്തെ രണ്ടാമത്തെ രാജ്യമായി ഇതോടെ ബഹ്റൈന്‍ മാറി. ബുധനാഴ്ച ബ്രിട്ടനാണ് വാക്സിന് ആദ്യമായി അംഗീകാരം നല്‍കിയത്. അടുത്ത ആഴ്ച ബ്രിട്ടണില്‍ വാക്സിന്റെ വിതരണം ആരംഭിക്കും. അതേ സമയം ബഹ്റൈന്‍ വാക്സിന്റെ വിതരണം എന്ന് ആരംഭിക്കുമെന്ന് ഫൈസര്‍ വ്യക്തമാക്കിയിട്ടില്ല. ചൈനയുടെ സിനോഫാം വാക്സിന്‍ മുന്‍നിര ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നല്‍കാന്‍ നവംബറില്‍ തന്നെ ബഹ്‌റൈന്‍ അനുമതി നല്‍കിയിരുന്നു.

ഫൈസറും ജര്‍മന്‍ കമ്പനിയായ ബയോ എന്‍ടെകും ചേര്‍ന്ന് വികസിപ്പിച്ചെടുത്ത വാക്‌സിന് വെള്ളിയാഴ്ചയാണ് ബഹ്‌റൈന്‍ നാഷണല്‍ ഹെല്‍ത്ത് റെഗുലേറ്ററി അതോരിറ്റിയുടെ അനുമതി ലഭിച്ചത്. രാജ്യത്തെ കൊവിഡ് പ്രതിരോധത്തില്‍ പുതിയ വാക്‌സിന്‍ സുപ്രധാനമായൊരു ചുവടുവെപ്പാണ് നടത്തിയതെന്ന് അതോരിറ്റി സിഇഒ ഡോ. മറിയം അല്‍ ജലഹ്മ പ്രസ്താവനയില്‍ പറഞ്ഞു. കൊവിഡ് വൈറസ് ബാധ കൂടുതല്‍ സങ്കീര്‍മാകാന്‍ സാധ്യതയുള്ള, പ്രായമായവര്‍, മറ്റ് ഗുരുതര രോഗങ്ങളുള്ളവര്‍ തുടങ്ങിയ വിഭാഗങ്ങളില്‍ പെടുന്നവര്‍ക്ക് ഉടന്‍ വാക്‌സിന്‍ ലഭ്യമാക്കും.


Next Story

Related Stories