TopTop
Begin typing your search above and press return to search.

പ്രവാസികള്‍ക്ക് തിരിച്ചടി; സ്വദേശികള്‍ക്ക് തൊഴില്‍ നല്‍കാത്ത സ്ഥാപനങ്ങള്‍ക്ക് ബഹ്‌റൈനില്‍ പിഴ ഈടാക്കിയേക്കും

പ്രവാസികള്‍ക്ക് തിരിച്ചടി; സ്വദേശികള്‍ക്ക് തൊഴില്‍ നല്‍കാത്ത സ്ഥാപനങ്ങള്‍ക്ക് ബഹ്‌റൈനില്‍ പിഴ ഈടാക്കിയേക്കും

പ്രവാസികള്‍ക്ക് തൊഴില്‍ നല്‍കുന്നത് നിയന്ത്രിച്ച് പകരം സ്വദേശികള്‍ക്ക് മുന്‍ഗണന നല്‍കാന്‍ തൊഴിലുടമകളെ നിര്‍ബന്ധിതമാക്കുന്ന ബില്ലിന് ബഹ്‌റൈന്‍ പാര്‍ലമെന്ററി കമ്മിറ്റി അംഗീകാരം നല്‍കി.തൊഴിലുടമകള്‍ സ്വദേശി തൊഴില്‍ അന്വേഷകരുടെ വിവരങ്ങള്‍ പരിശോധിച്ച് യോഗ്യരായവരെ നിയമിക്കുന്നത് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ബില്ലാണ് അംഗീകരിച്ചത്. ചട്ടങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ 5,000 മുതല്‍ 20,000 വരെ ബഹറിന്‍ ദിനാര്‍ പിഴ ഈടാക്കുമെന്ന് ബഹ്റൈന്‍ ദിനപത്രം അല്‍ ബിലാദ് റിപ്പോര്‍ട്ട് ചെയ്തു. അതേസമയം രജിസ്റ്റര്‍ ചെയ്ത തൊഴിലന്വേഷകരുടെ രേഖകള്‍ പരിശോധിക്കാന്‍ എല്ലാ തൊഴിലുടമകളെയും ചുമതലപ്പെടുത്തുന്നത് ബുദ്ധിമുട്ടാണെന്ന് വാദിച്ച് തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം നിര്‍ദ്ദിഷ്ട നിയമം പുനപരിശോധിക്കാന്‍ ആവശ്യപ്പെട്ടു.

താരതമ്യേന വേതനം കുറഞ്ഞ തൊഴിലുകളാണ് പ്രവാസി ജീവനക്കാര്‍ ചെയ്യുന്നതെന്നും ഇത്തരം തൊഴിലുകളോട് പൊതുവെ സ്വദേശികള്‍ വിമുഖത കാണിക്കുന്നവരാണെന്നും മന്ത്രാലയം പറയുന്നു. വിദേശ നിക്ഷേപം കൊണ്ടുവന്ന് സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്ന നയമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഇതിനാവശ്യമായ തൊഴില്‍ പരിശീലനം നല്‍കാനും പദ്ധതിയിടുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. അതേസമയം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ബഹ്‌റൈനിലെ പ്രവാസികളുടെ എണ്ണത്തില്‍ കുറവുണ്ടായതായി കണക്കുകള്‍ വ്യക്തമാക്കുന്നു.

പ്രവാസികള്‍ക്ക് പകരമായി പൗരന്മാരെ ജോലിയില്‍ പ്രവേശിപ്പിക്കുന്നതിനുള്ള സര്‍ക്കാര്‍ നയത്തിനിടെയാണ് ബഹ്റൈനില്‍ വിദേശ തൊഴിലാളികളുടെ എണ്ണം അടുത്തിടെ കുറഞ്ഞത്. 2019 ല്‍ 477,741 ല്‍ നിന്ന് രാജ്യത്ത് വിദേശ ജോലിക്കാരുടെ എണ്ണം 456,840 ആയി കുറഞ്ഞുവെന്ന് ബഹ്റൈന്റെ സ്റ്റേറ്റ് സോഷ്യല്‍ ഇന്‍ഷുറന്‍സ് ഓര്‍ഗനൈസേഷന്‍ ഈ മാസം ആദ്യം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ബഹ്റൈനിലെ 1.7 ദശലക്ഷം ജനസംഖ്യയുടെ പകുതിയിലധികവും വിദേശികളാണ്.


Next Story

Related Stories