TopTop

കുവൈറ്റില്‍ പോലീസ് ചമഞ്ഞ് തട്ടിപ്പ്; പ്രവാസികള്‍ അടക്കം തട്ടിപ്പിന് ഇരയായി

കുവൈറ്റില്‍ പോലീസ് ചമഞ്ഞ് തട്ടിപ്പ്; പ്രവാസികള്‍ അടക്കം തട്ടിപ്പിന് ഇരയായി

കുവൈറ്റില്‍ പൊലിസെന്ന വ്യാജേന എത്തി പ്രവാസികളടക്കമുള്ളവരെ കൊള്ളയടിക്കുന്നതായി റിപോര്‍ട്ടുകള്‍. പൊലിസ് വേഷത്തിലും അറബികളുടെ വേഷത്തിലുമൊക്കെ എത്തുന്ന തട്ടിപ്പുകാര്‍ വിവിധ മന്ത്രാലയങ്ങളുടെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉപമയാഗിച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പേരിലും തട്ടിപ്പ് നടത്തുന്നു. പൊലീസ് വേഷത്തിലെത്തുന്നവര്‍ക്ക് പുറമെ സ്വദേശികളുടെ വേഷം ധരിച്ച് മാന്‍പവര്‍ അതോറ്റിയുടെയോ മറ്റ് മന്ത്രാലയങ്ങള്‍, മുനിസിപ്പാലിറ്റി എന്നിവയുടെയോ ജീവനക്കാരാണെന്ന് അവകാശപ്പെടുന്നവരുമുണ്ട്. വിദേശികളോട് സിവില്‍ ഐ.ഡി കാണിക്കാന്‍ ആവശ്യപ്പെടുകയും ശേഷം പഴ്‌സ് തട്ടിപ്പറിച്ച് വാഹനങ്ങളില്‍ രക്ഷപെടുകയും ചെയ്യുന്നതാണ് രീതി. വാഹനങ്ങളില്‍ കയറ്റിക്കൊണ്ടുപോയി മര്‍ദിക്കുകയും വിജനമായ സ്ഥലത്ത് ഉപേക്ഷിക്കുകയും ചെയ്ത സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ ദിവസം ഒരു ഈജിപ്ഷ്യന്‍ പൗരനും ബംഗ്ലാദേശ് പൗരനും തട്ടിപ്പിനിരയായി. നേരത്തെ ഇത്തരത്തിലുള്ള ഒറ്റപ്പെട്ട സംഭവങ്ങളായിരുന്നു റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നതെങ്കില്‍ കഴിഞ്ഞ ഒരു മാസത്തോളമായി വ്യാപകമായ തട്ടിപ്പുകള്‍ നടക്കുന്നുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ജലീബ് അല്‍ ശുയൂഖ്, ഫര്‍വാനിയ. മഹബൂല, ഫിന്‍താസ്, ജഹ്‌റ, അബൂഹലീഫ തുടങ്ങിയ ഭാഗങ്ങളില്‍ നിന്ന് ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.


Next Story

Related Stories