കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ നാട്ടിലെത്തിക്കുന്ന പ്രവാസികൾക്ക് ബിഎസ്എൻഎൽ ഫ്രീ സിം കാർഡ് നൽകും. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രിയായിരുന്നു ഇക്കാര്യം അറിയിച്ചത്. സംസ്ഥാന സർക്കാൻ അറിയിച്ച ഇക്കാര്യത്തെ ചൊല്ലിയുള്ള തർക്കമാണ് ഇപ്പോൾ നവമാധ്യമങ്ങളിൽ. പ്രവാസികളുമായി രണ്ട് വിമാനങ്ങൾ ഇന്നലെ കേരളത്തിൽ എത്തിയതിന് പിന്നാലെ മന്ത്രി കെടി ജലീൽ കുറിച്ച ഫേസ്ബുക്ക് പോസ്റ്റിൽ ഉൾപ്പെടെ ഇതുമായി ബന്ധപ്പെട്ട് പ്രതികരണങ്ങൾ നിറയുകയാണ്.
ടിക്കറ്റ് ഉൾപ്പടെ സ്വന്തം ചിലവിൽ എടുത്ത് നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികൾക്ക് സിം മാത്രം സൗജന്യമായി നൽകുന്നതാണ് വ്യാപക വിമർശനത്തിന് ഇടയാക്കുന്നത്. 20,000 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ച കേരള സർക്കാർ അതിൽ നിന്നും നിന്ന് ഒരു 20 കോടി മുടക്കി പാവപെട്ടവർക്ക് നാട്ടിലെത്താൻ സൗകര്യമൊരുക്കണമായിരുന്നു എന്നും ആളുകൾ ചൂണ്ടിക്കാട്ടുന്നു.
അതേസമയം കേരളത്തിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് സൗജന്യമായി ബിഎസ്എന്‍എല്‍ സിം കാര്‍ഡ് ലഭ്യമാക്കുന്നത് ഡോക്ടര്‍മാരുമായും ബന്ധുക്കളുമായും ആശയവിനിമയം നടത്തുന്നതിന് വേണ്ടിയാണെന്നാണ് സർക്കാർ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നത്. നേരത്തെ ഉപയോഗിച്ച സിം നഷ്ടപ്പെട്ട സാഹചര്യം ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ അതേ നമ്പറില്‍ സിം കാര്‍ഡ് ലഭ്യമാക്കും. നേരത്തെ ഉപയോഗിക്കാത്തതിനെത്തുടര്‍ന്ന് സിം വിച്ഛേദിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അവ വീണ്ടും പ്രവര്‍ത്തനക്ഷമമാക്കാനും നടപടിയെടുക്കും.
ഇന്നലെ നാട്ടിലെത്തിയ എല്ലാ യാത്രക്കാരിൽ നിന്ന് സത്യവാങ്മൂലം എഴുതിവാങ്ങിയതിന് ശേഷം ആരോഗ്യ വകുപ്പ് പ്രത്യേക സിം കാർഡുകൾ നൽകിയത്. ആരോഗ്യ സേതു ആപ്പ് ഇൻസ്റ്റാൾ ചെയ്യണമെന്നും ഫോൺ സ്വിച്ച് ഓഫ് ചെയ്യാൻ പാടില്ലെന്നും നിർദേശം നൽകിയിട്ടുണ്ട്. മടങ്ങിയെത്തുന്നവർ സദാ സമയം ആരോഗ്യ പ്രവർത്തകരുടെ നിരീക്ഷണത്തിൽ നിലനിർത്തുന്നതിനും കൂടിയാണ് ഇത്തരം ഒരു നീക്കം മുന്നോട്ട് വയ്ക്കുന്നത്.
അബുദാബിയില്‍നിന്നും ദുബായില്‍നിന്നും ഇന്നലെ 363 പേരാണ് കൊച്ചിയിലും കോഴിക്കോടും എത്തിയത്. ഇവരിൽ എട്ട് പേരെ രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ഐസലേഷന്‍ വാര്‍ഡുകളിലേക്ക് മാറ്റി. കൊച്ചി നെടുമ്പാശ്ശേരിയില്‍ എത്തിയ അഞ്ചുപേരെയും കരിപ്പൂരില്‍ വിമാനമിറങ്ങിയ മൂന്നു പെരെയുമാണ് ഐസലേഷനിലേക്ക് മാറ്റിയത്. ബാക്കിയുളളവരെ ക്വാറന്റൈന് ചെയ്തു. ഇവർ ഏഴു ദിവസം സർക്കാർ സജ്ജമാക്കിയ സ്ഥലങ്ങളിലും ഏഴ് ദിവസം വീടുകളിലും നിരീക്ഷണത്തില്‍ കഴിയണം. ദുബായില്‍ നിന്ന് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത് 182 യാത്രക്കാരാണ്.177 മുതിര്‍ന്നവരും അഞ്ച് കുട്ടികളുമായിരുന്നു സംഘത്തിലുണ്ടായിരുന്നത്. കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്നുള്ളവരാണ് ഇതില്‍ കൂടുതലും. അഞ്ച് കുട്ടികളും കൈക്കുഞ്ഞുങ്ങളാണ്. 19 ഗര്‍ഭിണികളുണ്ട്. ആറ് പേര് വീല്‍ചെയര്‍ ഉപയോഗിക്കുന്നവരാണ്. അബുദാബിയില്‍ നിന്ന് കൊച്ചിയില്‍ എത്തിയ വിമാനത്തില്‍ 181 പ്രവാസികളും ഉണ്ടായിരുന്നു.