TopTop
Begin typing your search above and press return to search.

കൊവിഡ് 19: ലോകം മുഴുവൻ അടച്ചുപൂട്ടുമ്പോൾ സ്വീഡൻ മാത്രം തുറന്നിരിക്കുന്നതെന്ത്?

കൊവിഡ് 19: ലോകം മുഴുവൻ അടച്ചുപൂട്ടുമ്പോൾ സ്വീഡൻ മാത്രം തുറന്നിരിക്കുന്നതെന്ത്?

സ്വീഡന്‍ എന്തുകൊണ്ടാണ് ഇങ്ങനെ കളിക്കുന്നതെന്ന് ഒരു പിടിയുമില്ല.... കിന്‍ഡര്‍ഗാര്‍റ്റന്‍ - കെ.ജി- തലം മുതല്‍ പ്രൈമറി സ്‌കൂളുകള്‍ വരെയുള്ള വിദ്യാലയങ്ങള്‍ ഇപ്പോഴും തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. ഹയര്‍ എജ്യുക്കേഷന്‍ സ്ഥാപനങ്ങള്‍ മാത്രമെ അടച്ചു പൂട്ടിയിട്ടുള്ളു എന്നാണ് അറിവ്. നല്ല കമ്മ്യൂണിറ്റി സ്പ്രഡ്ഡ് ഉണ്ടെന്നാ പറഞ്ഞ് കേള്‍ക്കുന്നത്. മാര്‍ച്ച് 26 വരെ 500 ആളുകള്‍ ഒരുമിച്ച് കൂടുന്നതിനായിരുന്നു ഇവിടെ മാക്സിമം അനുവദിച്ചിരുന്നത്. ഇന്നലെ ചേര്‍ന്ന ഒരു യോഗ തീരുമാനം പ്രകാരം അത് 50 ആക്കി കുറച്ചു.... ലോകത്ത് ഏറ്റവും സന്തോഷമുള്ള ജനത ജീവിക്കുന്ന ഏഴാമത്തെ രാജ്യം കോവിഡ്-19 എന്ന മഹാമാരിയെ നേരിടുന്ന രീതിയെ കുറിച്ച് സ്വീഡനില്‍ ഡവലപ്പറായി ജോലി ചെയ്യുന്ന സുഹൃത്ത് ടോണി തോമസ് ടെലഗ്രാം വഴി പങ്കു വെച്ച വാക്കുകളാണിവ. സ്മാള്‍ ഇന്‍ഡസ്ട്രിയാണ് പടിഞ്ഞാറന്‍ യൂറോപ്പിലെ ഏറ്റവും വലിയ മൂന്നാമത്തെ രാജ്യമായ 449,964 ചതുരശ്രകിലോമീറ്റര്‍ വിസ്തൃതിയുള്ള സ്വീഡനിലേത്. അവ മിക്കവാറും തകര്‍ച്ച നേരിടുകയാണെന്നാണ് ടോണി പറയുന്നത്..

ഞങ്ങളുടെ ഇന്‍ഡസ്ട്രി ഭയങ്കരമായിട്ട് എഫക്ട്ടാണ്, ഹോസ്പിറ്റാലിറ്റി ഇന്‍ഡസ്ട്രി. നൈറ്റ് ക്ലബ്ബുകളും റെസ്റ്റൊറന്റ്സും ഇങ്ങനത്തെ കാര്യങ്ങളാണ് ഞങ്ങളുടെ കമ്പനി മാനേജ് ചെയ്തുകൊണ്ടിരുന്നത്. ഇവയൊക്കെ പൂട്ടി, അതിലെ സ്റ്റാഫുകളെയൊക്കെ ഫയര്‍ ചെയ്തു. തൊഴിലില്ലായ്മ നിരക്ക് കൂടി, സ്വീഡന്റെ പ്രത്യേകത, ചെറുകിട ബിസിനസ്സുകളാണ്. ഹെല്‍ത്ത്, ഫാഷന്‍, ലൈഫ് സ്‌റ്റൈല്‍, മാര്‍കറ്റിങ്, ഡിസൈനിങ് തുടങ്ങിയ ഇന്‍ഡസ്ട്രികളില്‍ അധികവും സ്മോള്‍ ബിസിനസ്സുകളാണ് കൂടുതല്‍. ഈ മേഖലകളെയോക്കെ കൊറോണ വൈറസ് വളരെ പ്രതികൂലമായി ബാധിച്ചു. എന്നാല്‍, സര്‍ക്കാര്‍ ഒരു പദ്ധതി കൊണ്ടുവന്നിട്ടുണ്ട്. ജീവനക്കാര്‍ക്കുള്ള സാലറി മൊത്തമായി കമ്പനി നല്‍കുന്നതിന് പകരം, സര്‍ക്കാര്‍ അതിന്റെ ഒരു പങ്ക് നല്‍കും. സാധാരണ ആഴ്ചയില്‍ അഞ്ചു ദിവസം എട്ടു മണിക്കൂര്‍ ജോലി ചെയ്യുന്ന എന്നെ പോലൊരു ഡവലപ്പര്‍, ഇപ്പോള്‍ ആഴ്ചയില്‍ മൂന്നു ദിവസം പണി എടുത്താല്‍ മതി. മൂന്നു ദിവസം എട്ടു മണിക്കൂര്‍ അല്ലെങ്കില്‍ നാലു ദിവസം ആറു മണിക്കൂര്‍. അത്രയും സമയം ജോലി എടുത്താല്‍ സര്‍ക്കാരിന്റെ ഒരു സ്‌കീം വഴി 90 ശതമാനം സാലറി കിട്ടുമെന്നാണ് പറയുന്നത്. ഞങ്ങളുടെ കമ്പനിയുടെ അഡീഷണല്‍ അടക്കം ഞങ്ങള്‍ക്ക് 94 ശതമാനം കിട്ടുന്നുണ്ട്. ഈ രീതിയില്‍ മിക്കവാറും ഡിസംബര്‍ വരെ പോകുമെന്നാണ് കേള്‍ക്കുന്നത്. വീട്ടില്‍ തന്നെ ഇരുന്നാണ് ജോലി ചെയ്യുന്നത്. ഗ്രോസറി കടകളില്‍ ഒന്നും സാധനങ്ങളുടെ ലഭ്യത കുറവൊന്നും അനുഭവപ്പെടുന്നില്ല. ടോയ്ലറ്റ് പേപ്പറും ഭക്ഷണ സാധനങ്ങളും എല്ലാം അവിടെ ലഭിക്കുന്നുണ്ട്. അവയില്‍ ഒന്നും പ്രത്യേകിച്ച് ഒരു പ്രശ്നവുമില്ല. സാലറിയുടെ കാര്യത്തില്‍ സര്‍ക്കാര്‍ എടുത്ത നടപടി നല്ലതാണ്. പക്ഷെ, കുറെ പേരുടെ ജോലി പോയി. പക്ഷെ, ഇവിടെ സ്ഥിരം ജോലിക്കാരായിരുന്നവര്‍ക്ക് പ്രത്യേകിച്ച് പ്രശ്നമൊന്നുമില്ല അണ്‍ എംപ്ലോയ്മെന്റ് പെന്‍ഷനും മറ്റുമുള്ളത് കൊണ്ട കുഴപ്പമില്ല. പക്ഷെ, റെസ്റ്റോറന്റിലും മറ്റുമൊക്കെ പണിയെടുക്കുന്നവര്‍ക്ക് ഭയങ്കര പ്രശ്നമായിട്ടുണ്ട്. താല്‍ക്കാലിക തൊഴിലാളികളുടെ ജോലി പോയെന്നും ടോണി പറഞ്ഞു. പുറത്തിറങ്ങാന്‍ പറ്റാത്തതിന്റെ ഒരു പ്രശ്നമുണ്ട്. പക്ഷെ, ആളുകള്‍ അധികവും പുറത്തിറങ്ങുന്നുണ്ട്, ശരിക്കും പറഞ്ഞാല്‍. അങ്ങനെയൊരു പ്രശ്നവും കൂടിയുണ്ട്. സ്വീഡന്‍ എന്തുകൊണ്ടാണ് ഇങ്ങനെ കളിക്കുന്നതെന്ന് ഒരു പിടിയുമില്ല. ഇപ്പോള്‍ മൊത്തം യൂറോപ്പിലെ നിയന്ത്രണങ്ങള്‍ എടുത്ത് നോക്കി കഴിഞ്ഞാല്‍ സ്വീഡനിലാണ് ഏറ്റവും കുറവുള്ളത്. കഴിഞ്ഞദിവസം വരെ 500 ആളുകള്‍ ഒരുമിച്ച് കൂടുന്നതിനായിരുന്നു ഇവിടെ മാക്സിമം അനുവദിച്ചിരുന്നത്. ഇന്നത്തെ തീരുമാനം പ്രകാരം അത് 50 ആക്കി കുറച്ചു. പള്ളികളും മറ്റു മത സ്ഥാപനങ്ങളും ഇതോടെ അടക്കുമായിരിക്കും. ഇവിടത്തെ പബ്ലിക് ഹെല്‍ത്ത് ഏജന്‍സി വളരെ സ്ട്രോങ് ആണെന്നാ തോന്നുന്നത്. അവരുടെ കയ്യില്‍ അതിനുള്ള ഡാറ്റയുണ്ടാകും അതുകൊണ്ടായിരിക്കും ഇങ്ങനെ വിടുന്നത്. പക്ഷെ, നല്ല കമ്മ്യൂണിറ്റി സ്പ്രഡ്ഡ് ഉണ്ടെന്നാ പറഞ്ഞ് കേള്‍ക്കുന്നത്. വളരെ ഗുരുതരമായ കേസുകള്‍ മാത്രമെ ടെസ്റ്റ് ചെയ്യുന്നുള്ളു. കെ.ജി തലം മുതല്‍ പ്രൈമറി സ്‌കൂളുകള്‍ വരെയുള്ള വിദ്യാലയങ്ങള്‍ ഇപ്പോഴും തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. ഹയര്‍ എജ്യുക്കേഷന്‍ സ്ഥാപനങ്ങള്‍ മാത്രമെ അടച്ചു പൂട്ടിയിട്ടുള്ളു എന്നാണ് അറിവ്. അടുത്തറിയുന്ന മൂന്ന് ആത്മ സുഹൃത്തുക്കളാണ് സ്വീഡനിലുള്ളത്. സ്വീഡനിലെ വിവരങ്ങള്‍ തിരക്കി സന്ദേശം അയച്ചപ്പോള്‍, ഗോഥെന്‍ബര്‍ഗില്‍ ആരോഗ്യ മേഖലയില്‍ ജോലി ചെയ്യുന്ന സുഹൃത്തിന്റെ സന്ദേശം ഇങ്ങനെയായിരുന്നു: ഇന്ത്യന്‍ സര്‍ക്കാര്‍ പിന്തുടരുന്നതില്‍ നിന്നും വ്യത്യസ്ഥമായ തന്ത്രമാണ് സ്വീഡന്‍ പിന്തുടരുന്നത്. ഇക്കാര്യം ശരിയായ രീതിയില്‍ മനസ്സിലാക്കാന്‍ സാധിക്കാതിരുന്നാല്‍, അതെകുറിച്ച് വിശദീകരിക്കുന്നത്, സ്വീഡനില്‍ താമസിക്കുന്നവരുടെ കേരളത്തിലെ രക്ഷിതാക്കള്‍ക്കിടയില്‍ കൂടുതല്‍ പരിഭ്രാന്തി സൃഷ്ടിക്കുമൊ എന്ന് താന്‍ ഭയപ്പെടുന്നു. എന്നാൽ സ്വീഡിഷ് സർക്കാറിൻ്റെ അലസ സമീപനത്തിനെതിരെ അവിടുത്തെ ആളുകളിൽനിന്ന് തന്നെ വിമർശനവും ഉയരുന്നുണ്ട്. സർക്കാർ നടപടി ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് 2000 ത്തോളം സർവകലാശാല അധ്യാപകർ കഴിഞ്ഞയാഴ്ച കത്ത് അയിച്ചിരുന്നു. എന്നാൽ കൂടുതൽ നടപടികൾ വേണ്ടിവരുമെന്ന് പറയുമ്പോഴും, സാമൂഹ്യ ഉത്തരവാദിത്തിത്തിൻ്റെ പേരിൽ അത് ജനങ്ങൾ സ്വന്തം നിലയിൽ ചെയ്യേണ്ടതാണെന്നാണ് സർക്കാറിൻ്റെ നിലപാട്. ഇക്കാര്യം പ്രധാനമന്ത്രി സ്റ്റെഫാൻ ലോഫെൻ പറയുകയും ചെയ്തു. എന്നാൽ വരും ദിവസങ്ങളിൽ നടപടികൾ കർശനമാക്കേണ്ടിവരുമെന്ന സൂചനയും അദ്ദേഹം നൽകി. കടുത്ത നടപടികൾ ഈ ഘട്ടത്തിൽ നടപ്പിലാക്കുന്നത് വിപരീത ഫലമാണ് ഉണ്ടാക്കുകയെന്ന് എപ്പിഡമോളജിസ്റ്റ് ആൻറട്രസ് ടെൻഗൽ പറഞ്ഞു. തൊട്ടടുത്ത രാജ്യങ്ങളെല്ലാം അടച്ചുപൂട്ടി കഴിയുമ്പോഴാണ് സ്വീഡൻ്റെ ഈ നിലപാട്. ഇതിനകം 92 പേർ ഇവിടെ വൈറസ് ബാധമൂലം മരിച്ചിട്ടുണ്ട്. ഇപ്പോഴും സാമൂഹ്യ അകലം പോലുള്ള നടപടികളിലേക്ക് രാജ്യം കടന്നിട്ടുമില്ല. വരും ദിവസങ്ങളിൽ എന്ത് സംഭവിക്കുമെന്നതിനെ കുറിച്ച് അധികൃതർക്കും വ്യക്തതയില്ലെന്നാണ് അവരുടെ പ്രതികരണത്തിൽനിന്നും വ്യക്തമാകുന്നത്. Also Read:

കൊക്കൂണൂകളില്‍ സുരക്ഷിതരാകുന്ന വരേണ്യരും നിരത്തിലേക്കെറിയപ്പെടുന്ന പാവപ്പെട്ടവരും; ലോകം ഇനിയൊരിക്കലും പഴയതുപോലെയായേക്കില്ല

Next Story

Related Stories