TopTop
Begin typing your search above and press return to search.

പ്രവാസികള്‍ക്കായി ഇതെങ്കിലും ചെയ്യുമോ? 4 അടിയന്തിര ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടി മാധ്യമപ്രവര്‍ത്തകന്റെ ഫേസ്ബുക്ക് പോസ്റ്റ്

പ്രവാസികള്‍ക്കായി ഇതെങ്കിലും ചെയ്യുമോ? 4 അടിയന്തിര ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടി മാധ്യമപ്രവര്‍ത്തകന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഗള്‍ഫ് രാജ്യങ്ങളില്‍ കോവിഡ് 19 വ്യാപിച്ച സാഹചര്യത്തില്‍ പ്രവാസികളെ നാട്ടിലേക്ക് എത്തിക്കാന്‍ കഴിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരിക്കുകയാണ്. പ്രവാസികളെ കൊണ്ടുവരാന്‍ കേരളം തയ്യാറാണെങ്കിലും ഒരു സംസ്ഥാനത്തിന് വേണ്ടി മാത്രം തീരുമാനം എടുക്കാന്‍ ആവില്ലെന്നാണ് കേന്ദ്രത്തിന്റെ മറുപടി. ദുബായ് കെഎംസിസി നല്‍കിയ ഹര്‍ജിയിലാണ് കേന്ദ്രം കോടതിയില്‍ നിലപാട് വ്യക്തമാക്കിയത്. വിസ കാലാവധി തീരുന്ന പ്രശ്‌നം നിലവിലില്ലെന്നും എല്ലാ രാജ്യങ്ങളും കാലാവധി നീട്ടിയിട്ടുണ്ടെന്നും കേന്ദ്രം കോടതിയില്‍ അറിയിച്ചു. കൂടാതെ പ്രതിരോധത്തിനാണ് ഇപ്പോള്‍ മുഖ്യ പരിഗണന നല്‍കുന്നതെന്നായിരുന്നു കേന്ദ്രത്തിന്റെ നിലപാട്. ഈ സാഹചര്യത്തില്‍ ഗള്‍ഫില്‍ പ്രവാസികള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുകയാണ് മാധ്യമ പ്രവര്‍ത്തകനും കുടിയേറ്റ അവകാശ പ്രവര്‍ത്തകനുമായ റെജിമോന്‍ കുട്ടപ്പന്‍. ഗള്‍ഫില്‍ ഉള്ള കുടിയേറ്റ തൊഴിലാളികളെ തിരികെ കൊണ്ടുവരിക എന്നുള്ളത് അപ്രായോഗികം ആണെന്നും അത് വരുന്നവരെ ഐസൊലേറ്റ് ചെയ്യാന്‍ പോലും ഉള്ള പ്രാപ്തി ഇന്ത്യന്‍ സര്‍ക്കാരിനില്ലെന്നും റെജിമോന്‍ പറയുന്നു. ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:

ആളെ കൊണ്ട് വരേണ്ട. പക്ഷെ ഇതെങ്കിലും ചെയ്യുമോ?ഗൾഫിൽ ഉള്ള കുടിയേറ്റ തൊഴിലാളികളെ തിരികെ കൊണ്ടുവരിക എന്നുള്ളത് അപ്രായോഗികം ആണ്. 90 ലക്ഷം പേരുണ്ട്. എല്ലാവരും വരണം എന്ന് പറയും. വരുന്നവരെ ഐസൊലേറ്റ് ചെയ്യാൻ പോലും ഉള്ള പ്രാപ്തി ഇന്ത്യൻ സർക്കാരിനില്ല.ചെയ്യാവുന്ന 4 കാര്യങ്ങൾ1) അവിടെ ഇന്ത്യൻ ഉടമസ്ഥതയിൽ ഉള്ള സ്‌കൂളുകൾ ഗോഡൗണുകൾ ഏറ്റെടുത്തു ഐസൊലേഷൻ വാർഡാക്കി മാറ്റുക. ബെഡുകിട്ടാതെ അലയുന്നവർ ഒരുപാടാണ്.2) ഇന്ത്യൻ ആർമിയിൽ നിന്നും മെഡിക്കൽ സംഘത്തെ അയക്കുക. 30 ദിവസം അവരെ അവിടെ നിർത്തി ചികിത്സ ലഭ്യമാക്കുക. മരുന്നുകൾ ഇവിടെ നിന്നും അയക്കുക ഡോക്ടറുമാരുടെ അപര്യാപതത ഉണ്ട്.3) ഇന്ത്യൻ എംബസ്സിയുടെ കയ്യിൽ ഉള്ള വെൽഫെയർ ഫണ്ട് കൂടുതൽ വിനിയോഗിക്കുക ഭക്ഷണം ഇല്ലാത്തവർ ഒരുപാട് പേര് ഉണ്ട്.4) രജിസ്റ്റേർഡ് അല്ലാത്ത ഇന്ത്യൻ സാമൂഹിക പ്രവർത്തകർക്കും ഇന്ത്യൻ എംബസി രെജിസ്ട്രേഷൻ നൽകി അവരുടെ സേവനം ഉപയോഗപ്പെടുത്തുക ഗ്രൗണ്ടിൽ കൂടുതൽ ആള് വേണംഇത് അവിടത്തെ സർക്കാരുകൾ സമ്മതിക്കും. ഒരുമിച്ചു നിന്നാലേ ഈ വിപത്തിനെ നേരിടാൻ പറ്റൂ എന്നുള്ളത് അവരെ ബോധ്യപ്പെടുത്തണം. അതിനുവേണ്ടി സംസാരിക്കണം.


Next Story

Related Stories