TopTop
Begin typing your search above and press return to search.

ഇന്ത്യയില്‍ നിന്നുള്ള യാത്രാവിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി കാനഡ

ഇന്ത്യയില്‍ നിന്നുള്ള യാത്രാവിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി കാനഡ

ഇന്ത്യയിൽ നിന്നുള്ള യാത്രാവിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി കാനഡ. കോവിഡ് വ്യാപനം അതി രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ നിന്നും പാകിസ്ഥാനിൽ നിന്നുമുള്ള യാത്രാ വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി. വരുന്ന 30 ദിവസത്തേക്കാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.

അതേസമയം വാക്സിൻ, പി പി ഇ കിറ്റ് തുടങ്ങിയ ആവശ്യ സാധനങ്ങളുമായി എത്തുന്ന കാർഗോ വിമാനങ്ങൾക്ക് വിലക്ക് ബാധകമല്ലെന്ന് കാനഡ ഗതാഗത മന്ത്രാലയം അറിയിച്ചു. വ്യാഴാഴ്ച മുതലാണ് അടുത്ത 30 ദിവസത്തേക്ക് വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തുന്നതെന്ന് ഗതാഗത മന്ത്രി ഒമർ അൽഗാബ്ര പ്രഖ്യാപിച്ചു. ഇത് ഒരു താൽക്കാലിക നടപടിയാണെന്നും സംഭവിക്കുന്ന കാര്യങ്ങൾ വിലയിരുത്തി മുന്നോട്ടു പോയി ഉചിതമായ തീരുമാനം എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. വ്യാഴാഴ്ച രാത്രി 11.30 ഓടെ പ്രഖ്യാപനം പ്രാബല്യത്തിൽ വരും

യുഎഇയും ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് പ്രവേശന വിലക്ക് പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ 14 ദിവസം ഇന്ത്യയില്‍ തങ്ങുകയോ, ഇന്ത്യ വഴി ട്രാന്‍സിറ്റ് ചെയ്യുകയോ ചെയ്ത യാത്രക്കാര്‍ക്കാണ് വിലക്ക്. ഇന്ത്യക്കാര്‍ക്ക് പ്രവേശന വിലക്കേര്‍പ്പെടുത്തുന്ന നാലാമത്തെ ഗള്‍ഫ് രാജ്യമാണ് യുഎഇ. ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് സിംഗപുരും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.


Next Story

Related Stories