കോവിഡ് -19ൻ്റെ പശ്ചാത്തലത്തിൽ യുഎഇയിലെ ഇന്ത്യക്കാരുടെ ആശങ്കകൾ പരിഹരിക്കാൻ ഇടപെടണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തയച്ചു. യുഎഇ മലയാളികൾക്ക് ആവശ്യമായ സുരക്ഷ മാർഗ്ഗങ്ങൾ, ഭക്ഷണം, മരുന്ന്, ക്വാറൻ്റൈൻ സൗകര്യങ്ങൾ, അടിയന്തര സഹായം തുടങ്ങിയവ ഉറപ്പു വരുത്താൻ ഇടപെടണം എന്ന് കത്തിൽ ആവശ്യപ്പെട്ടു.
യുഎഇയിലെ 28 ലക്ഷത്തോളം വരുന്ന ഇന്ത്യന്‍ പ്രവാസികളില്‍ 10 ലക്ഷത്തിനുടത്ത് പേര് കേരളത്തില്‍ നിന്നുള്ളവരാണ്. ദുബായില്‍ കാര്യങ്ങള്‍ മോശമാവുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ വരുന്നു. ഐസൊലേഷന്‍ സംവിധാനങ്ങള്‍ വളരെ പരിതാപകരമാണെന്നും സമൂഹവ്യാപനത്തിനുള്ള സാധ്യതയുള്ളതായും പരാതികള്‍ വരുന്നുണ്ട്. കേരളത്തില്‍ നിന്നുള്ള തൊഴിലാളികളില്‍ നല്ലൊരു പങ്കും നിരവധി താമസക്കാരുള്ള ഇടങ്ങളിലാണ് കഴിയുന്നത്. ഇത് സമൂഹവ്യാപനത്തിനുള്ള സാധ്യത കൂട്ടുന്നു. ഈ സാഹചര്യത്തില്‍ ദുബായ് ഗവണ്മെന്റുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ തയ്യാറാകണം - മുഖ്യമന്ത്രി ആവശ്യപ്പെട്ടു.