യുഎഇയില്‍ കൊറോണ വൈറസ് രോഗം സംശയിക്കുന്നവരെ പരിശോധിക്കാന്‍ കൂടുതല്‍ കേന്ദ്രങ്ങള്‍ സജീകരിച്ചു. 24 മണിക്കൂറിനുള്ളില്‍ രോഗം സ്ഥിരീകരിക്കാന്‍ ലാബുകളില്‍ സംവിധാനം ഏര്‍പ്പെടുത്തിയതായും അധികൃതര്‍ അറിയിച്ചു. കൊറോണ സംശയിക്കുന്നവരെ സുരക്ഷിതമായി കൈകാര്യം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ക്കും മന്ത്രാലയം അന്തിമ രൂപം നല്കി. നേരത്തേ ഏക വൈറോളജി ലാബിലാണ് യുഎഇയില്‍ കൊറോണ വൈറസ് പരിശോധന സംവിധാനം ഉണ്ടായിരുന്നത്. ഇപ്പോള്‍ കൂടുതല്‍ വൈറോളജി ലാബുകളുമായി പരിശോധന് സംവിധാനം ഏര്‍പ്പെടുത്തിയതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശം പാലിച്ചായിരിക്കും നടപടികള്‍.
കൊറോണ സ്ഥിരീകരിക്കാനും വിവരങ്ങള്‍ കൈമാറാനും ഏക ഔദ്യോഗിക സ്രോതസാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. അഭ്യൂഹങ്ങള്‍ ഒഴിവാക്കാനും തെറ്റായ വിവരങ്ങള്‍ പ്രചരിക്കുന്നത് അവസാനിപ്പിക്കാനും ഇത് സഹായിക്കും. കൊറോണ സംശയിക്കുന്നവരെ പരിശോധിക്കാനും രോഗനിര്‍ണയം നടത്താനും പ്രത്യേക ആശുപത്രികളെ നിയോഗിച്ചിട്ടുണ്ട്. ഏത് ആരോഗ്യ കേന്ദ്രത്തിലും കൊറോണ ലക്ഷണങ്ങളുമായി രോഗി എത്തിയാല്‍ 24 മണിക്കൂറിനുള്ളില്‍ ഇവര്‍ കൊറോണ ബാധിതരാണോ എന്ന് നിര്‍ണയിക്കാന്‍ കഴിയും.