TopTop
Begin typing your search above and press return to search.

ഇന്ത്യയിലെ നാല് ലാബുകളിലെ കോവിഡ് പരിശോധന ഫലം അംഗീകരിക്കില്ലെന്ന് ദുബായ്

ഇന്ത്യയിലെ നാല് ലാബുകളിലെ കോവിഡ് പരിശോധന ഫലം അംഗീകരിക്കില്ലെന്ന് ദുബായ്

നാല് ഇന്ത്യന്‍ ലബോറട്ടറികളില്‍ നിന്നുള്ള യാത്രക്കാരുടെ കോവിഡ് നെഗറ്റീവ് പരിശോധനാ റിപ്പോര്‍ട്ടുകള്‍ അംഗീകരിക്കില്ലെന്ന് ദുബായ് സിവില്‍ ഏവിയേഷന്‍ അതോറിറ്റി. എയര്‍ ഇന്ത്യ എക്‌സ്പ്രസിനാണ്‌ അധികൃതര്‍ ഇത്തരത്തില്‍ നിര്‍ദേശം നല്‍കിയത്. ജയ്പൂരിലെ സൂര്യം ലാബ്, കേരളത്തിലെ മൈക്രോഹെല്‍ത്ത് ലാബ്‌സ്, ഡോ. പി. ഭാസിന്‍ പാത്ലാബ്‌സ് (പ്രൈവറ്റ്) ലിമിറ്റഡ്, ഡല്‍ഹിയിലെ നോബിള്‍ ഡയഗ്‌നോസ്റ്റിക് സെന്റര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ആര്‍.ടി-പി.സി.ആര്‍ പരിശോധനാ ഫലത്തിനാണ് ദുബായില്‍ അംഗീകാരമില്ലാത്തത്.

യുഎഇയിലേക്ക് യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്ക് യാത്രയ്ക്ക് 96 മണിക്കൂര്‍ മുമ്പ് നടത്തിയ ആര്‍ടി-പിസിആര്‍ കോവിഡ് -19-നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. രാജ്യത്തെ നിയമങ്ങള്‍ അനുസരിച്ച്. 12 വയസ്സിന് താഴെയുള്ള കുട്ടികളെയും മിതമായ അല്ലെങ്കില്‍ കടുത്ത വൈകല്യമുള്ള യാത്രക്കാരെയും നിയമത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഫ്‌ളൈ ദുബായ് എയര്‍ലൈനും സമാനമായ അറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം പ്യുവര്‍ ഹെല്‍ത്ത് അംഗീകരിച്ച ലാബുകളില്‍ നിന്നുള്ള കോവിഡ് പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുകള്‍ മാത്രമേ അംഗീകരിക്കൂവെന്ന് ദുബായ് സിവില്‍ അതോറിറ്റി അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു. വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായുള്ള എയര്‍ഇന്ത്യാ വിമാനങ്ങള്‍ക്ക് ദുബായ് നേരത്തെ വിലക്കേര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ വ്യോമയാനമന്ത്രാലയങ്ങള്‍ നടത്തിയ ചര്‍ച്ചക്കൊടുവില്‍ വീണ്ടും സര്‍വീസ് പുനരാരംഭിച്ചപ്പോഴാണ് എയര്‍ഇന്ത്യയുടെ അറിയിപ്പ്.



Next Story

Related Stories