TopTop
Begin typing your search above and press return to search.

ദുബായില്‍ ഇന്നു മുതല്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍

ദുബായില്‍ ഇന്നു മുതല്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍

കൊവിഡ് 19 ന്റെ വ്യാപനത്തിന്റെ സാഹചര്യത്തില്‍ ദുബായില്‍ പ്രഖ്യാപിച്ച നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ . പ്രായമായവര്‍ക്കും 12 വയസില്‍ താഴെയുള്ള കുട്ടികള്‍ക്കും ഏര്‍പ്പെടുത്തിയിരുന്ന സഞ്ചാര നിയന്ത്രണമാണ് ദുബായില്‍ നീക്കിയയത്. ഇന്നുമുതല്‍ എല്ലാ പ്രായത്തിലുള്ളവര്‍ക്കും പൊതുസ്ഥലങ്ങളിലും ഷോപ്പിങ് മാളുകളിലും വ്യാപാര സ്ഥാപനങ്ങളിലും പോകാം. എന്നാല്‍ മാസ്‌ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും ഉള്‍പ്പെടെയുള്ള സുരക്ഷാ നിര്‍ദേശങ്ങള്‍ക്ക് മാറ്റമില്ല.

ദുബായ് ഒഴികെയുള്ള മറ്റ് എമിറേറ്റുകളില്‍ 12 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ തുടരും. എന്നാല്‍ പ്രായമുള്ളവര്‍ക്ക് പൊതുസ്ഥലങ്ങളില്‍ പോകാന്‍ അനുമതിയുണ്ടാകും. അതുവരെ 30 ലക്ഷത്തിലധികം കൊവിഡ് പരിശോധനകളാണ് യുഎഇ നടത്തിയത്. ദുബായില്‍ സ്വിമ്മിങ് പൂളുകള്‍ അക്വാട്ടിക് സ്‌പോര്‍ട്‌സ്, പ്രൈവറ്റ് മ്യൂസിയം, കള്‍ച്ചറല്‍ സെന്ററുകള്‍, ആര്‍ട്ട് ഗ്യാലറികള്‍ തുടങ്ങിയ സ്ഥലങ്ങളിലും പബ്ലിക് പാര്‍ക്കുകളിലും ബീച്ചുകളിലുമുള്ള കുട്ടികളുടെ കളിസ്ഥലങ്ങളിലും നിയന്ത്രണം നീക്കിയിട്ടുണ്ട്.

<blockquote class="twitter-tweet"> <p lang="en" dir="ltr"><a href="https://twitter.com/hashtag/Dubai?src=hash&ref_src=twsrc^tfw">#Dubai</a>"s Supreme Committee of Crisis and Disaster Management: Eased restrictions on activities across Dubai & restrictions on entry to shopping malls for people above 60 and children under 12 to be lifted starting June 18. <a href="https://t.co/pFvHINDYup">pic.twitter.com/pFvHINDYup</a></p>— Dubai Media Office (@DXBMediaOffice) <a href="https://twitter.com/DXBMediaOffice/status/1273298947260456960?ref_src=twsrc^tfw">June 17, 2020</a> </blockquote> <script async src="https://platform.twitter.com/widgets.js" charset="utf-8"></script>

Next Story

Related Stories