TopTop
Begin typing your search above and press return to search.

സൗജന്യ സിംകാര്‍ഡ് നിരസിച്ചത് പ്രവാസികള്‍ക്ക് തിരിച്ചടിയായി

സൗജന്യ സിംകാര്‍ഡ് നിരസിച്ചത് പ്രവാസികള്‍ക്ക് തിരിച്ചടിയായി

നാട്ടിലെത്തുന്ന പ്രവാസികള്‍ക്ക് വിമാനത്താവളത്തില്‍ സൗജന്യ സിംകാര്‍ഡ് വിതരണം ചെയ്‌തെങ്കിലും പലരും വാങ്ങാന്‍ കൂട്ടാക്കാതിരുന്നത് തിരിച്ചടിയായി. ക്വാറെന്റെനില്‍ കഴിയുന്ന പ്രവാസികള്‍ക്ക് പുറം ലോകവുമായി ബന്ധപ്പെടാന്‍ മറ്റ് മാര്‍ഗങ്ങളില്ലാതെയായി. വിദേശത്തെ സിം കാര്‍ഡാണ് പലരുടെയും ഫോണില്‍ ഉള്ളത്.ക്വാറെന്റെന്‍ കേന്ദ്രത്തിലെ മുറികളില്‍ കയറിക്കഴിഞ്ഞാല്‍ പുറംലോകവുമായി ബന്ധപ്പെടാനുള്ള മാര്‍ഗം ഫോണ്‍ മാത്രമാണ്. ഇതു പരിഗണിച്ചാണ് വിമാനത്താവളത്തില്‍ മുഖ്യപരിഗണന നല്‍കി സിംകാര്‍ഡ് വിതരണംചെയ്തത്.

ക്വാറന്റെനില്‍ കഴിയുന്നവരില്‍ ജീവിതശൈലീരോഗങ്ങളായ രക്തസമ്മര്‍ദം, പ്രമേഹം തുടങ്ങിയവയുള്ളവരുണ്ട്. ഇത്തരക്കാര്‍ക്ക് ആവശ്യമായ മരുന്നുകളും കേന്ദ്രത്തില്‍ ലഭ്യമാക്കിയിട്ടുണ്ട്. ക്വാറന്റൈന്‍ കേന്ദ്രത്തില്‍ കഴിയുന്നവരുമായി ഡോക്ടര്‍ അടക്കമുള്ള ആരോഗ്യസംഘം ബന്ധപ്പെടുന്നതും ഫോണിലൂടെയാണ്. കേന്ദ്രത്തിലെത്തിയ 37 പേരുമായി നേരിട്ടുസംസാരിച്ച് വിവരശേഖരണം നടത്താന്‍ പ്രയാസമാണെന്ന് കാളികാവിന്റെ ചുമതലയുള്ള മെഡിക്കൽ ഓഫീസർ പറഞ്ഞതായി റിപോര്‍ട്ടുണ്ട്. ജീവിതശൈലീരോഗങ്ങളുള്ള പ്രവാസികള്‍ക്ക് ഫോണിലൂടെ സംസാരിച്ചാണ് മരുന്നുകള്‍പോലും നല്‍കുന്നത്. നമ്പര്‍ ഇല്ലാത്തവരുമായി ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ല. ഇവര്‍ക്ക് ബി.എസ്.എന്‍.എല്‍. സിംകാര്‍ഡ് നല്‍കുമെന്നാണ് അധികൃതര്‍ പറയുന്നത്.


Next Story

Related Stories