കുവൈറ്റിലേക്ക് മടങ്ങി വരുന്ന വിദേശികള്‍ക്ക് പിസിആര്‍ കോവിഡ് മുക്ത സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കും. കുവൈറ്റ് വ്യോമയാന അധികൃതര്‍ ഇതു സംബന്ധിച്ചു നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഓഗസ്റ്റ് ഒന്നു മുതല്‍ അന്താരാഷ്ട്ര വിമാന സര്‍വ്വീസ് പുനരാരഭിക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടി.
വിദേശ രാജ്യങ്ങളില്‍ നിന്നും എത്തുന്ന എല്ലാവരും കൊറോണ വൈറസ് മുക്ത സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. പി.സി.ആര്. സര്‍ട്ടിഫിക്കറ്റ് അതാതു രാജ്യങ്ങളില്‍ കുവൈറ്റ് ആരോഗ്യ മന്ത്രാലയം അംഗീകരിച്ച ആരോഗ്യ കേന്ദ്രങ്ങള്‍ വഴിയെ വാങ്ങാവൂ. എംബസിയുടെ അറ്റസ്റ്റേഷന് ആവശ്യമില്ല. കുവൈറ്റിലേക്ക് പുതുതായി വരുന്നവരുടെ വൈദ്യ പരിശോധന നടപടി ക്രമങ്ങള്‍ നടത്തുന്ന ആരോഗ്യ കേന്ദ്രങ്ങളില്‍ പി.സി.ആര്. പരിശോധന നടത്തിയാല്‍ മതിയാകുന്നതാണ്. വിദേശ രാജ്യങ്ങളിലേക്കു പോകുന്ന യാത്രക്കാര്‍ക്കും പി.സി.ആര് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്.
കുവൈറ്റില്‍ നിന്നും മറ്റിടങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ യാത്രയുടെ നാല് ദിവസം മുമ്പ് വിമാന താവളത്തില്‍ പ്രത്യേകം സജ്ജമാക്കിയ ആരോഗ്യ കേന്ദ്രത്തില്‍ എത്തി പരിശോധനക്ക് വിധേയരായി പി.സി.ആര്. സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കേണ്ടതാണു.യാത്ര ചെയ്യുന്ന വിമാന കമ്പനികള്‍ക്കായിരിക്കും ഇതിന്റെ ചുമതല. എന്നാല്‍ പി സി ആര് ടെസ്റ്റിനായി 10 മുതല്‍ 20 ദിനാര്‍ വരെ നിരക്ക് ഏര്‍പ്പെടുത്തുവാനാണു ആരോഗ്യമന്ത്രാലയം ആലോചിക്കുന്നത്..ഇതു സംബന്ധിച്ചുള്ള അന്തിമ തീരുമാനം ആരോഗ്യ മന്ത്രാലയം അറിയിക്കും.