TopTop
Begin typing your search above and press return to search.

സൗദിയില്‍ 513 രോഗികളെ ചികിത്സിച്ച ഡോക്ടര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു

സൗദിയില്‍ 513 രോഗികളെ ചികിത്സിച്ച ഡോക്ടര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു

സൗദി അറേബ്യയില്‍ 513 കോവിഡ് രോഗികളെ ചികില്‍സിച്ച ഡോക്ടര്‍ക്ക് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എപ്പിഡെമിയോളജിസ്റ്റും അണുബാധ നിയന്ത്രണ കണ്‍സള്‍ട്ടന്റുമായ ഡോ. നിസാര്‍ ബഹാബ്രിയെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോവിഡ്19 രോഗികളുടെ ചികിത്സയ്ക്ക് നേരിട്ട് മേല്‍നോട്ടം വഹിക്കുകയും കൊറോണ വൈറസിനെക്കുറിച്ച് പൊതുജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുന്നതിലും മുന്‍ നിരയില്‍ ഉണ്ടായിരുന്ന ആരോഗ്യ വിദഗധനാണ് ഇദ്ദേഹം.

കൊറോണ വൈറസ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ വിവിധ വൈദ്യോപദേശങ്ങള്‍ നല്‍കിയും ടെലിവിഷന്‍, സോഷ്യല്‍ മീഡിയകള്‍ വഴി സംശയ നിവാരണത്തിന് അവസരമൊരുക്കി ഡോ. നിസാര്‍ ബഹാബ്രി ശ്രദ്ധ നേടിയിരുന്നു. ജിദ്ദയിലെ ആശുപത്രിയില്‍ കഴിയുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും എന്നാല്‍ കഴിഞ്ഞ അഞ്ചു ദിവസമായി ശരീര താപം നിയന്ത്രിക്കാന്‍ ആയിട്ടില്ലെന്നും വൃത്തങ്ങള്‍ അറിയിച്ചു. ജിദ്ദയിലെ സുലൈമാന്‍ ഫഖീഹ് ആശുപത്രിയില്‍ പ്രോട്ടോക്കോള്‍ സര്‍വീസ് ഡയറക്ടര്‍ ആണദ്ദേഹം. ''എന്റെ ആരോഗ്യം മൊത്തത്തില്‍ നല്ലതാണ്, പക്ഷേ എന്റെ താപനില അഞ്ച് ദിവസമായി കുറയുന്നില്ല, അതിനാല്‍ ഞാന്‍ ഇപ്പോള്‍ ഒരു ആശുപത്രിയില്‍ ചികിത്സയിലാണ്,'' അദ്ദേഹം പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു.


Next Story

Related Stories