TopTop
Begin typing your search above and press return to search.

സൗദിയില്‍ എഞ്ചിനീയറിങ് മേഖലയില്‍ ജോലി നേടാന്‍ പ്രൊഫഷണല്‍ പരീക്ഷ; പുതിയ നിര്‍ദ്ദേശം ഇങ്ങനെ

സൗദിയില്‍ എഞ്ചിനീയറിങ് മേഖലയില്‍ ജോലി നേടാന്‍ പ്രൊഫഷണല്‍ പരീക്ഷ; പുതിയ നിര്‍ദ്ദേശം ഇങ്ങനെ

സൗദിയിലെ വിദേശികളായ എഞ്ചിനീയറിങ് മേഖലയിലെ എല്ലാ തൊഴിലാളികള്‍ക്കും പ്രൊഫഷണല്‍ പരീക്ഷ നടപ്പിലാക്കാന്‍ നിര്‍ദേശം. രാജ്യത്തെ മുനിസിപ്പല്‍ ഗ്രാമകാര്യ മന്ത്രി മജീദ് അല്‍ ഹൊകായ് ആണ് ഇത് സംബന്ധിച്ച നിര്‍ദ്ദേശം പുറപ്പെടുവിച്ചത്. ഇനി മുതല്‍ പരീക്ഷ പാസാകുന്നവര്‍ക്ക് മാത്രമേ ജോലിയില്‍ പ്രവേശിപ്പിക്കാനാകൂ. രാജ്യത്തെ തൊഴില്‍ മേഖലയില്‍ കഴിവും കാര്യക്ഷമതയുമുള്ളവരെ ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് സൗദി മന്ത്രാലയത്തിന്റെ നടപടി.

സമൂഹത്തെ പരിരക്ഷിക്കുന്നതിനും അക്കാദമിക് യോഗ്യതകളും പ്രായോഗിക അനുഭവങ്ങളും വിലയിരുത്തുന്നതിനും എഞ്ചിനീയര്‍മാര്‍ക്ക് മികച്ച പ്രൊഫഷണല്‍ രീതികള്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായാണിത്. എഞ്ചിനീയറിംഗ് മേഖലയിലെ മനുഷ്യവിഭവ പങ്കാളിത്തത്തിന്റെ ഗുണനിലവാരവും കാര്യക്ഷമതയും മെച്ചപ്പെടുത്തുന്നത് കൂടാതെ വിവിധ പ്രൊഫഷണല്‍ ടെസ്റ്റുകളിലൂടെ എഞ്ചിനീയറിംഗ് കഴിവുകള്‍ ഉയര്‍ത്താനുമാണ് മന്ത്രാലയം ശ്രമിക്കുന്നത്.

രാജ്യത്തുടനീളമുള്ള നഗരങ്ങളിലെ ജീവിത നിലവാരവും സമൃദ്ധിയും മെച്ചപ്പെടുത്തുന്നതിനായി മുനിസിപ്പല്‍ സേവനങ്ങള്‍ നല്‍കുന്നതിലും രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങളിലും നഗര സുസ്ഥിരത സാക്ഷാത്കരിക്കുന്നതിന്റെയും ഭാഗമാണിത്. നിലവില്‍ എഞ്ചിനീയറിങ് ഐടി മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് സൗദി കൗണ്‍സില്‍ ഓഫ് എഞ്ചിനിയേഴ്‌സില്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്.


Next Story

Related Stories