യുഎഇയില്‍ വിസിറ്റ് വിസയില്‍ എത്തി തിരിച്ച് പോകാന്‍ കഴിയാത്തവര്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ 30 ദിവസം കൂടി സമയം അനുവദിച്ചു. ആഗസ്റ്റ് 11 വരെയാണ് പിഴയില്ലാതെ മടങ്ങാന്‍ നിര്‍ദ്ദേശമുണ്ടായിരുന്നെങ്കിലും ഈ സമയത്തിനുള്ളില്‍ മടങ്ങാന്‍ കഴിയാത്തവര്‍ക്ക് 30 ദിവസം കൂടി ഗ്രേസ് പിരിയഡിന് അപേക്ഷിക്കാം. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസന്‍ ഷിപ്പാണ് സന്ദര്‍ശകവിസയില്‍ എത്തിയവര്‍ക്ക് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചത്. പുതിയ പ്രഖ്യാപനം അനുസരിച്ച് ആഗസ്റ്റ് 11 ന് ശേഷം 30 ദിവസം കൂടി സമയം നീട്ടിനല്കാന് അപേക്ഷിക്കാം.
ഒറ്റത്തവണ മാത്രമാണ് ഈ ഗ്രേസ് പിരിയഡ് അനുവദിക്കുക. ഈ കാലയളവിനുള്ളില്‍ പുതിയ വിസിറ്റ് വിസയിലേക്കോ, റെസിഡന്റ് വിസയിലേക്കോ മാറണം. അല്ലെങ്കില്‍ നാട്ടിലേക്ക് മടങ്ങണം. അല്ലാത്തപക്ഷം പിഴ നല്‍കേണ്ടി വരും. വിസ, തിരിച്ചറിയല്‍ പുതുക്കുന്ന നടപടികള്‍ അതോറിറ്റി ഇതിനകം ആരംഭിച്ചിട്ടുണ്ട്. മാര്‍ച്ച് ഒന്നിനു ശേഷം താമസ വിസ കാലാവധി തീര്‍ന്നവര്‍ക്ക് ജൂലൈ 12 മുതല്‍ മൂന്നു മാസത്തിനകം അവ പുതുക്കിയാല്‍ മതിയാവും. അതോറിറ്റിയുടെ ica.gov.ae വെബ്സൈറ്റിലൂടെ വിസ പുതുക്കുന്നതിനുള്ള സ്മാര്‍ട്ട് സേവനങ്ങള്‍ ലഭ്യമാണ്.