TopTop
Begin typing your search above and press return to search.

കോവിഡ്: യുഎസിൽ നാല് മലയാളികള്‍ കൂടി മരിച്ചു; വിദേശത്ത് മരിക്കുന്ന കേരളീയരുടെ എണ്ണം 24 അയി

കോവിഡ്: യുഎസിൽ നാല് മലയാളികള്‍ കൂടി മരിച്ചു; വിദേശത്ത് മരിക്കുന്ന കേരളീയരുടെ എണ്ണം 24 അയി

കോവിഡ് രോഗ ബാധയെ തുടർന്ന് വിദേശത്ത് വീണ്ടും മലയാകൾക്ക് മരണം. സംസ്ഥാനം രോഗ ബാധ പിടിച്ച് നിർ‌ത്താൻ എല്ലാ സജ്ജീകരണങ്ങളുമായി മുന്നോട്ട് പോവുന്നതിനിടെയാണ് പ്രവാസിമലയാളികളുടെ മരണ സംഖ്യയിൽ വർദ്ധനവ് ഉണ്ടാവുന്നത്.

രോഗം ഭീതിവിതയ്ക്കുന്ന യുഎസിൽമാത്രം മാത്രം കഴിഞ്ഞ ദിവസം മരിച്ചത് നാല് മലയാളികളാണ്. ന്യൂയോർക്ക് ഫിലാഡൽഫിയ തുടങ്ങിയ സ്ഥലങ്ങളിലാണ് മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. ന്യൂയോര്‍ക് മെട്രോ ട്രാഫിക് സ്റ്റേഷനില്‍ ട്രാഫിക് കണ്‍ട്രോളറായിരുന്ന 64 വയസ്സുകാരനായ കോഴഞ്ചേരി തെക്കേമല സ്വദേശി ലാലു പ്രതാപ് ജോസാണ് ഫിലഡല്‍ഫിയയില്‍ മരിച്ചത്.

എൺപത് വയസ്സുകാരിയായ തൊടുപുഴ കരിങ്കുന്നം മറിയാമ്മ മാത്യു. തൃശൂര്‍ സ്വദേശി ടെന്നിസണ്‍ പയ്യൂര്‍ എന്നിവരാണ് ന്യൂയോർക്കിൽ വച്ച് മരിച്ചത്. 82 വയസ്സുകാരനാണ് ടെന്നിസൺ. 27 വയസ്സുകാരനായ കോഴിക്കോട് കോടഞ്ചേരി വേളംകോട് പോളാണ് പട്ടികയിലെ മറ്റൊരാൾ. റിട്ടയേഡ് ലഫ്റ്റനന്റ് കമാന്‍ഡര്‍ സാബു എന്‍.ജോണിന്റെ മകനായ ഇദ്ദേഹത്തിന് കാര്യമായ രോഗ ലക്ഷണങ്ങൾ ഇല്ലായിരുന്നു എന്നാണ് വിവരം. പോൾ താമസിച്ച് വന്നിരുന്ന ഹോസ്റ്റലില്‍ നിന്നാണ് രോഗം പി‍ടിപെട്ടതാണെന്നാണ് ഇപ്പോൾ ഉയരുന്ന സംശയം.

പുതിയ മരണങ്ങളോടെ അമേരിക്കയില്‍ മാത്രം കോവിഡ് മൂലം മരിച്ചവരുടെ എണ്ണം പതിനാറും വിദേശത്ത് മരിച്ച മലയാളികളുടെ എണ്ണം ഇരുപത്തിനാലും ആയി ഉയര്‍ന്നു. അതേസമയം, യുഎസിൽ ഇന്നലെ പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ടത് 30,000 ലധികം കേസുകളും രണ്ടായിരത്തിൽ താഴെ മരണങ്ങളും. ഇതുവരെ ആകെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 4 ലക്ഷത്തോളം കേസുകളാണ്.


Next Story

Related Stories