TopTop
Begin typing your search above and press return to search.

സൗദി അറേബ്യയില്‍ കോവിഡ് മരണങ്ങള്‍ കൂടുന്നു

സൗദി അറേബ്യയില്‍ കോവിഡ് മരണങ്ങള്‍ കൂടുന്നു

ഗള്‍ഫില്‍ കോവിഡ് ബാധിച്ച് ഇന്നലെ 42 പേര്‍ മരിച്ചു. സൗദിയിലാണ് കൂടുതല്‍ പേര്‍ മരിച്ചത്. കുവൈത്തില്‍ ആറും യു.എ.ഇയില്‍ മൂന്നും ബഹ്‌റൈനില്‍ ഒരാളും കോവിഡ് ബാധിച്ച് മരിച്ചു. ഗള്‍ഫില്‍ കോവിഡ് ബാധിച്ച് ആകെ മരിച്ചവരുടെ എണ്ണം 1253 ആയി. ആറായിരത്തോളം പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു.

സൗദിയില്‍ മരണസംഖ്യക്കൊപ്പം രോഗികളുടെ എണ്ണവും കുത്തനെ ഉയരുകയാണ്. രാജ്യത്തെ മരണസംഖ്യ 611ല്‍ എത്തി. 1975 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ സൗദിയില്‍ മൊത്തം രോഗികളുടെ എണ്ണം 93000 കവിഞ്ഞു. ഖത്തറിലും രോഗികളുടെ എണ്ണം വര്‍ധിക്കുകയാണ്. 1581 പേര്‍ക്കാണ് പുതുതായി രോഗം ഉറപ്പിച്ചത്. ഇതോടെ രോഗികളുടെ എണ്ണം അറുപത്തി മൂവായിരം കടന്നു. ഒമാനില്‍ രോഗികളുടെ എണ്ണം പതിനാലായിരം പിന്നിട്ടു. യു.എ.ഇയില്‍ 659ഉം കുവൈത്തില്‍ 562ഉം ബഹ്‌റൈനില്‍ 414ഉം പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഗള്‍ഫില്‍ രോഗികളുടെ എണ്ണം രണ്ടു ലക്ഷത്തി നാല്‍പത്തി അയ്യായിരമായി. രോഗം ഭേദപ്പെട്ടവരുടെ എണ്ണമാകട്ടെ, ഒരു ലക്ഷത്തി അമ്പത്താറായിരം കവിഞ്ഞു. ഇളവുകള്‍ സമ്പര്‍ക്കം മുഖേനയുള്ള രോഗവ്യാപനത്തിന് ആക്കം കൂട്ടിയിട്ടില്ലെന്നാണ് വിവിധ ആരോഗ്യ മന്ത്രാലയങ്ങള്‍ വ്യക്തമാക്കുന്നത്.


Next Story

Related Stories